കവിത
അനിലേഷ് അനുരാഗ്
മുതിർന്നൊരു മരം
മുറിച്ചെടുത്ത് പണിത
വാതായനങ്ങൾ പോലെ
കനമുള്ള സ്വർണ്ണക്കട്ടി
ഉലയിലുരുക്കിയ
കണ്ഠാഭരണങ്ങൾ പോലെ
ഒരേ ധാതുക്കളിൽ
നിന്ന് നാമുണ്ടായി
നീ
എനിക്കു വേണ്ടി
പൊടിച്ച പൊൻ മരം,
അസഹനീയമായ
ആത്മഹർഷം,
ജന്മങ്ങളിൽ തിരഞ്ഞ
അജ്ഞാതപുഷ്പം,
എൻ്റെ ചിറകുവിടർത്തിയ
പ്രണയാകാശം,
നീ എന്ന് ഞാൻ
തെറ്റിവായിച്ച
ഞാൻ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല