Homeകവിതകൾ

കവിതകൾ

മെല്ലെ

കവിതസീന ജോസഫ്കരച്ചിലുകൾ പലവിധമാണ്മഴയും വെയിലും ഒരുമിച്ചത് പോലെയൊന്ന്. ചുണ്ടുകൾ ചെറുതായി വിറകൊള്ളും. കണ്ണുകളിലെ തെളിച്ചമുള്ള പുഞ്ചിരിയുടെ അരികുചേർന്ന് മെല്ലെയാണ് നനവ് പടരുക. മുഖത്തൊരു മഴവില്ല് തെളിയും ചുറ്റിലും പൂമ്പാറ്റപ്പറക്കങ്ങൾ!(adsbygoogle = window.adsbygoogle || ).push({});വേണ്ടപ്പെട്ടൊരാൾ തകർന്ന് നിൽക്കുമ്പോഴാണ് അടുത്തത്. വേറൊന്നും ചെയ്യാനില്ല. മെല്ലെ, ഇറുകെ ചേർത്തുപിടിച്ച്, സങ്കടക്കാലം നടന്നു തീർക്കുക. നെഞ്ചിൻകൂട്ടിലെ കനമുരുകി തീരും വരെ ഒരുമിച്ചു കരയുക! ഇനിയുള്ളത് ഒരു കൊടുങ്കാറ്റ് കെട്ടഴിച്ചു വിട്ടതു പോലെ. കാടുലച്ച് മല കിടുക്കി കടപുഴക്കി വരുന്നതു പോലെ. ആരും ഒന്നുമറിയില്ല. കണ്ണിലൊരു തുള്ളി പൊടിയില്ല! എങ്ങനെയോ കാലുറപ്പിച്ചു നിൽക്കയാണ്! അപ്പോഴാരെങ്കിലും ഒന്ന് തൊട്ടാലോ പിന്നെ നമ്മളില്ല! വീണടിഞ്ഞു...

ഒരു ജാതി കുട

നിഖിൽ എപുറത്തെ ഇരുട്ടിൽ വെള്ളം പൊങ്ങിയപ്പോൾ വെള്ളത്തിൽ വീണ് ഒലിച്ചുപോയതാണ് ആ വെളുത്ത കാലൻ കുടഒരു ജാതി കുട മഴ പെരുകിയപ്പോൾ രക്ഷിക്കാൻ കഴിയാത്ത പാഴ് വസ്തു അയാൾ ഉച്ചത്തിൽ പ്രാകിമഴനിന്ന് വെള്ളം...

തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ നഗരം

കവിത ആർദ്ര വി എസ്ആ നഗരത്തെ ആരും ഓർക്കുന്നില്ല ലോകഭൂപടം വരച്ച മനുഷ്യന്റെ മറവിയായിരുന്നു ആ നഗരം.പേരുകളില്ലാത്തവരും പേരുകളിൽ ചോരവാർന്നു മരിച്ചവരും അതിന്റെ ഊടുവഴികളിൽ കുടിയേറിപ്പാർത്തു.ഒരു കൈലേസു കൊണ്ടു പോലും അടയാളപ്പെടുത്താതിരുന്നതിനാൽ അവിടെയാരും അതിർത്തികളെക്കുറിച്ച് വാചാലരായില്ല.സ്ഥാനഭ്രഷ്ടനായ രാജാവിന്റെ ഒഴിഞ്ഞ ഭിക്ഷാപാത്രമാണ് അവരുടെ ഭരണകൂടം . അതിനരികുപറ്റി നിന്ന ചിറി കോടിയ ദൈന്യതയെ അവർ അവരുടെ ഭരണാധികാരിയാക്കി..ആ നഗരത്തിന്റെ...

കുറ്റിച്ചൂല്

കവിത പി വി സൂര്യഗായത്രിഅവർ വീട്ടിലേക്കൊരു ചൂല് വാങ്ങി ആദ്യം വന്നു കയറിയപ്പോൾ തരക്കേടില്ലാത്ത പ്രൗഢിയൊക്കെ ചൂലിനുണ്ടായിരുന്നു നല്ല നീളം ഉറച്ച കൈപ്പിടി ഒത്ത തണ്ടും തടിയും.വീട്ടുകാരി ചൂല് കൈയ്യിലൊതുങ്ങുമോ എന്നും പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും രണ്ട്‌ ദിവസം പരീക്ഷിച്ചു കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ ചൂല് 'എ'യിൽ...

ഇരുട്ടൊച്ച വെച്ചത്

കവിത സുജിത്ത് സുരേന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ പെട്ടെന്നാണ് ഇരുട്ടൊച്ച വെച്ചുണർന്നത്തൊട്ടടുത്തു വെച്ചിരുന്ന മൺകൂജയിൽ നിന്ന് ഒരു കുത്തൊഴുക്കെന്നോണം വെള്ളം തൊണ്ട വഴി നിറഞ്ഞൊഴുകിഇനി ഈ രാത്രി മുഴുവനും കെട്ട് പോയ നിലാവിനെ ഓർത്തോർത്ത് കാറ്റിനൊപ്പമത് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുക്കുന്നോളമിരിക്കും.നേരിയ വിടവിലൂടെ ഇരുട്ടിൻ്റെ ഒച്ച മുറിയിലേക്ക് കയറി...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക് റാക് തുന്നി പറക്കുവ നുള്ളി പടിച്ചത് ഈ അച്ചരം കേട്ട് പടിച്ചെ കൂറ്റ്കള് .ഊരിലെ കുപ്പായം...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

മറവി

കവിത അനുശ്രീ"ഞാൻ മരിച്ചാൽ നീ വേറെ കെട്ടുമോ?" പുഴയും കാടും അതിരിട്ട, നിലാവ് ചാറിത്തുടങ്ങിയ ഒരു സന്ധ്യക്ക്, അയാളവളോട് ചോദിച്ചു. അവൾ പറഞ്ഞു, "ഓ കെട്ടും". പുഴയിലേക്ക് കുഞ്ഞുകല്ല് 
പെറുക്കിയെറിഞ്ഞു കൊണ്ട് അയാൾ വെറുതെ ചിരിച്ചു. അപ്പൊഴേക്കും നിലാവ്, വെയിലു പോലെ തിളക്കം വച്ചു. "നീ മരിച്ചൂന്ന്...

അക്കരെയിക്കരെ

കവിതഅഹ് മദ് മുഈനുദ്ദീൻ.രണ്ട് കരകളെപ്പറ്റിപ്പറയാൻ ഞാനൊരു പുഴയായി കണ്ടതും കേട്ടതും കരകവിഞ്ഞു പറയാംഭാഷയിൽ ദേശക്കാരെ തിരിച്ചറിയാം പൊഴയെന്നും, എലയെന്നും പൊതുവേ പറയുമെങ്കിലും ചിലതെല്ലാം വേറെ വേറെത്തന്നെ തേങ്ങയെന്ന് ഇക്കരെ നാളികേരമെന്ന് അക്കരെ മത്തിയെന്നിവിടെ ചാളയെന്നവിടെ. അങ്ങോട്ട്, കൊപ്ര ഉണക്കമീൻ, നല്ലെണ്ണ പപ്പടം.. ഇങ്ങോട്ട്, ചക്ക ചക്കര കൊടമ്പുളി ചെറുതേൻ.. ഇക്കരെയാശുപത്രി അക്കരെ പഞ്ചായത്ത്.. ഇവർക്കിടയിൽ കുറച്ചൊന്നുമല്ല ഞാനൊഴുകിയത്.(adsbygoogle = window.adsbygoogle ||...

രഹസ്യം

(കവിത)അലീന മാർത്തയമ്മാമ്മയുടെ അച്ചായൻ പെട്ടന്നൊരു ദിവസം ചത്തുവീണു. നല്ലവൻ അല്ലാഞ്ഞിട്ടും ആളുകൾ അയാളോട് സഹതപിച്ചു. വെള്ളസാരിയുടുത്ത്, മക്കളെ വാരിപ്പിടിച്ച്, പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ അമ്മാമ്മയുടെ തോളിൽ കല്യാണസാരിയിൽ കുത്തിയിരുന്ന സ്വർണ നിറമുള്ള പിൻ മാത്രം ആളുകളുടെ കണ്ണിൽ പെട്ടു. "പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്, കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ". നാത്തൂനാണ് ആദ്യം പറഞ്ഞത്. പിന്നെ...
spot_imgspot_img