നിഖിൽ എ
പുറത്തെ ഇരുട്ടിൽ
വെള്ളം പൊങ്ങിയപ്പോൾ
വെള്ളത്തിൽ വീണ്
ഒലിച്ചുപോയതാണ്
ആ വെളുത്ത
കാലൻ കുട
ഒരു ജാതി കുട
മഴ പെരുകിയപ്പോൾ
രക്ഷിക്കാൻ കഴിയാത്ത
പാഴ് വസ്തു
അയാൾ ഉച്ചത്തിൽ പ്രാകി
മഴനിന്ന്
വെള്ളം നീങ്ങി
വെയിലറച്ചപ്പോൾ
അതൊഴുകി വീണ്ടും
വീട്ടുപടിക്കൽ തന്നെ
തിരിച്ചെത്തി
കുടയെ പ്രാകിയ നാക്കിറക്കി
അത് പിന്നെയുമെടുത്ത്
ചുമരിൽ തൂക്കി
അതും ചൂടി
അയാളിന്ന് വെയിലത്ത് നടക്കുന്നു
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
Supper full support man