Homeകവിതകൾ

കവിതകൾ

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

ഊത്ത കോരി

കവിതപ്രദീഷ് താനിയാട്കവിത ഭാഷക്കരികിലൂടെ ഭയന്ന് നടക്കുന്നു.മറഞ്ഞുപോയ ഭാഷയിലെ നാടോടി കഥകൾ നീ പണിത് പൊക്കിയ ഭാഷാഗോപുരത്തിന് തീ പടർത്തും,ഞങ്ങളുടെ മണ്ണും, പാട്ടും, പെണ്ണും നിന്റെ ചാമ്പലിൽ കടഞ്ഞെടുക്കും

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

മഞ്ഞുകാലത്തിന്റെ ആടുകൾ

അവിനാഷ് ഉദയഭാനു( അടുപ്പിലേക്ക് വിറക് കഷ്ണങ്ങൾ തിരുകി വെച്ച് കൊണ്ട് , പതിഞ്ഞ ഇടറിയ ശബ്ദത്തിൽ)പീറ്റർ, ഞാനുണരുന്നതിനും മുൻപെ മഞ്ഞുകാലമതിന്റെ ആട്ടിൻപ്പറ്റത്തെ കുന്നുംപുറത്തേക്ക് മേയാൻ വിട്ടിട്ടുണ്ട്. അവയ്ക്ക് പിറകേയല്ലേ നീയും പോയത്? നിന്റെ തുകൽ ഷൂസിന്റെ കീറലുള്ള ഭാഗങ്ങളിലെല്ലാം ഞാനോരോ പ്രാവിൻ...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

കടുക്

അവിനാഷ് ഉദയഭാനുകണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ. മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ അവന്റെ നാവ് സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.മഞ്ഞുരുട്ടി നിറച്ച...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
spot_imgspot_img