കവിത
ഡോ. ജേക്കബ് സാംസൺ
ന്യൂസ്പേപ്പർ
പടിയിൽ
മലർന്നുവീണു
പല്ലി
ശബ്ദംകേട്ട്
തലപൊക്കി നോക്കി
എലി അതിന്
മുകളിലൂടെ
ഒച്ച വച്ചുകൊണ്ട്
ഓടിപ്പോയി
വേസ്റ്റ്
എടുക്കുന്നവൻ
വന്നിട്ടില്ല
ദൂരെ
പാൽക്കാരൻ്റെ
ഹോൺ
ചൂലു
താഴെ വച്ചിട്ട്
പാലുവാങ്ങാനോടി.
കയ്യിൽ
മൊബൈൽ ഫോണും
ചായയും
വീണ്ടും ഹോൺ
മീൻകാരൻ
പൊടിയിൽ
കിടന്ന്
പത്രം കാലിട്ടടിക്കുന്നു
വേഗം
കുനിഞ്ഞെടുത്തു
മീൻകാരൻ്റെ
അരികിലേയ്ക്ക് ഓടി
മതിലിനപ്പുറം
പെൺകുട്ടി
വീഡിയോ കോളിൽ
ചത്തമീനുകൾ
ന്യൂസ്പേപ്പറിലെ
വാർത്തകൾ
വായിച്ചുകൊണ്ടിരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.