Homeകവിതകൾ

കവിതകൾ

നീയും ഞാനും

സുലു കരുവാരക്കുണ്ട്നീ പിരിഞ്ഞതിൽ പിന്നെ നിന്നോളം ആഴത്തിൽ വേരാഴ്ന്ന് പോയിട്ടില്ല ഒരു ബന്ധവും... അത്രമേൽ മൃദുവായി ചുംബിച്ചിട്ടില്ല ഒരു പൂവിലും...അത്രമേൽ ചേർന്ന് നിന്നിട്ടില്ല ഒരു ഹൃദയത്തിലും.... അത്രമേൽ കോർത്തു പിടിച്ചിട്ടില്ല ഒരു...

ഇടം

കവിതസ്മിത നാഗത്തറഎന്റെ അടുപ്പ് കത്തുമ്പോൾ, എത്രയെത്ര ചിന്തകളാണ് ഞാൻ വേവിച്ചെടുത്തത് ! രുചിയുള്ളതും, രുചിയില്ലാത്തതും. ചിലത് അടിയിൽ പിടിച്ച് കരിഞ്ഞ് കങ്ങൻ മണത്തു. ആരും പെട്ടെന്ന് കയറി വരാത്ത എന്റെ ഇടമായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. രുചിയുള്ളവ മാത്രം വിളമ്പി. അല്ലാത്തവ ആരും കാണാതെ കാടിവെള്ളത്തിലിട്ടു. പ്രതിഷേധം അറിയിക്കാനാവത്തതു കൊണ്ടാവാം പാവം പശു ഒന്നും മിണ്ടാതെ അത് കുടിച്ചു തീർത്തത്.ഇ ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...

പട്ടാവ്

ഇരുളഗോത്രഭാഷാകവിതആർ കെ അട്ടപ്പാടിവേലിടെത്ത് വെതെപ്പോട്ട് കെളെയെടുത്ത കാലത്തി മണ്ണ്ക്കാരാ സൊണ്ണാ മറ്നായ എമ്മ്ക്ക് ഇല്ലെ. മാറിപ്പോസ് മെറെത്ത്പ്പോസ് മണിയകാരാ വന്താത് നാലെ പാട്മില്ലെ പട്ടാവ്മില്ലെ പഞ്ചക്കാലാ കുടിവന്ത്ത്. ഊരേവ്ട്ട് കാടെവ്ട്ട് കടന്ത്പ്പോകാ സൊണ്ണാര് ഓടിയൊളിങ്കാ മാട്ടേമ്മ് കൈയ്യേ തൂക്കി നിപ്പേമ്മ്.പട്ടയം മലയാളം പരിഭാഷവേലിയടച്ച് വിത്തിട്ട് കിളയെടുത്ത കാലത്ത് മണ്ണുക്കാരൻ...

കഥാർസിസ്

സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള തുളയിലേക്ക് അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം പോലെ ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ മുറിച്ചു വിൽക്കുന്നിടത്ത് ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക് വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകത്തിന്റെ അനുകരണനോന്മാദങ്ങളെ ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന തുലാസുകൾക്കു സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ അവരുമൊരിക്കൽ തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ കാലിലെ...

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...

അമരാന്ത ഡിസിൽ‌വ

ജുനൈദ് അബൂബക്കർസെമിത്തേരിക്കടുത്താണ് പുതിയ താമസം, അടുത്ത വീട്ടിലെ അമരാന്ത ഡിസിൽ‌വയുടെ അമ്മയെ അവിടെയാണടക്കിയത്. കുരിശുവച്ച് അടിച്ചുറപ്പിച്ചിട്ടില്ല, പകരമൊരു ഫുട്ബോൾ മാത്രമാണ് കൂട്ടിന്, ഓരോ ദിവസവും പന്തിനെ ഓരോ സ്ഥലങ്ങളിൽ കാണാം.രാത്രികളിൽ കർത്താവിന്റെ ടീമുമായ് അവർ കളിക്കുന്നുണ്ടത്രെ! ഓഫ് സൈഡ്, ഓൺ സൈഡ്, സെൽഫ് ഗോളുകളുടെയൊക്കെ ഒടുക്കത്തെ ആരവങ്ങൾ കേൾക്കാറുണ്ടെന്ന് അമരാന്ത!! ആഴ്ചക്കാഴ്ച്ചക്ക് പേരുമാറ്റിവരുന്ന കാറ്റുകളാണെന്ന് ഞാൻ;റഫറിയില്ലാത്ത...

ട്രോൾ കവിതകൾ – ഭാഗം 28

വിമീഷ് മണിയൂർ പുട്ട്പുട്ടിനെ അതിൻ്റെ കുറ്റിയിൽ അധികകാലം പിടിച്ചുകെട്ടാൻ ആർക്കുമാകില്ല. തിന്നാനായ് തുറന്നുകൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്ന പുഴുങ്ങിയ പഴമോ കടല, ചെറുപയർ കറികളോ, കുട്ടികളോ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് അടുക്കള നിറയും. അടുക്കള,...
spot_imgspot_img