കവിത
മുർഷിദ് മോളൂർ
നിങ്ങളെന്തിനാണ്
ഇരുൾഭയം നിറഞ്ഞ മനസ്സുകൊണ്ട്
ഇതുവഴി അലയുന്നതെന്ന്
മീസാൻ കല്ലുകൾക്കറിയണമെന്നുണ്ടായിരുന്നു.
ശ്മശാനങ്ങൾ
സ്വപ്‌നങ്ങൾ അടക്കം ചെയ്യപ്പെട്ട
താജ്മഹലുകളല്ലേ.. ?!
ഒരായുസ്സിന്റെ രക്തചലനങ്ങൾക്ക്,
പടർന്നുപിടിച്ച സ്നേഹമുല്ലകൾക്ക്
പകരം
ഒരിറ്റു കണ്ണീരിൽ
മണ്ണു കുഴച്ചുണ്ടാക്കിയ
കളിവീടുപോലെയല്ലേ ?!
ഇനി പിറക്കാത്ത പകലുകളുടെ
ചിറകുകെട്ടി
രണ്ടറ്റം അവസാനിപ്പിച്ച
തിയ്യതിക്കുളിൽ നിന്ന്
പിന്നെയും ആത്മാക്കൾക്ക്
ഉണർന്നിരിക്കണമെന്നാകയാൽ
ഓരോ കല്ലറകളും
വാതിലില്ലാത്ത
പാർപ്പിടങ്ങൾ തന്നെയല്ലേ ?!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല