സിത്താർ സത്സംഗിന് എടപ്പാൾ വേദിയാകും

0
256

കേരളത്തിലെ പ്രഥമ സിത്താർ സത്സംഗിന് എടപ്പാൾ വേദിയാകും. ജനുവരി ഏഴ്, എട്ട് എന്നീ തിയ്യതികളിലായി, എടപ്പാൾ പൊന്നാനി റോഡിലെ ഗോൾഡൻ ടവറിൽ അരങ്ങേറുന്ന പരിപാടി, കലാ-സംഗീത കൂട്ടായ്മയായ ഗോൾഡൻ ഫ്രെയിമാണ് സംഘടിപ്പിക്കുന്നത്. പണ്ഡിറ്റ്‌ രാജീവ്‌ ജനാർദ്ദനനാണ് പതിനഞ്ചോളം സിത്താർ വാദകർ പങ്കെടുക്കുന്ന സത്സംഗിന് നേതൃത്വം നൽകുന്നത്.

സിത്താർ വാദനത്തിന്റെ ഉത്തരേന്ത്യൻ വകഭേദങ്ങളിലൊന്നായ ഇംദാദ് ഖാനി ഖരാനയിൽ പ്രസിദ്ധനായ പണ്ഡിറ്റ്‌ അരവിന്ദ് പരീഖിന്റെ കീഴിലാണ് രാജീവ്‌ ജനാർദ്ദനൻ സിത്താർ അഭ്യസിച്ചത്. രാജീവിനൊപ്പം ജാവേദ് അസ്‌ലം, പോൾസൺ, അഹമ്മദ് ഇബ്രാഹിം, ശ്രീജ രാജേന്ദ്രൻ, സേവ്യർ, നന്ദകുമാർ, ഡേവിഡ്, നന്ദകുമാർ പി, ഉണ്ണി ഗഗരി, രേഖ, രാഹുൽ, നിഖിത, സുന്ദരേശൻ, ശശീന്ദ്രൻ, പ്രവീൺ, റൊമെയ്ൻ ലോയർ, ഗോർഗി, മൊയ്‌നർ, പൂർവി ഭാന എന്നീ സംഗീതജ്ഞരും പരിപാടിയുടെ ഭാഗമാകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +918943370047


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here