HomeസിനിമREVIEWഒരു ജെയിംസ് കാമറൂൺ ഫീൽ ഗുഡ് സിനിമ !

ഒരു ജെയിംസ് കാമറൂൺ ഫീൽ ഗുഡ് സിനിമ !

Published on

spot_img

സിനിമ

അജു അഷ്‌റഫ്

ഫീൽ ഗുഡ്. ഈയിടെയായി മലയാള സിനിമ ജിസ് ജോയ് എന്ന സംവിധായകന് പതിച്ചുനൽകിയൊരു വാക്കാണത്. കണ്ടിറങ്ങുന്ന പ്രേക്ഷകന്, വികാരവേലിയേറ്റങ്ങൾക്കൊടുവിൽ പരിപൂർണ സംതൃപ്തിയും സന്തോഷവും സമ്മാനിക്കുന്ന സിനിമകൾ. ഒരൊറ്റ വാക്കിലൊതുക്കിയാൽ മനസ് നിറയ്ക്കുന്ന സിനിമാനുഭവം. പൊതുവെ സിംപിൾ പ്ലോട്ടിൽ, ചെറിയ മുതൽമുടക്കിൽ ലളിതമായി ഒരുക്കുന്നവയാണ് ഇത്തരം ഫീൽ ഗുഡ് സിനിമകൾ. അവതാർ പോലൊരു ബ്രഹ്മാണ്ഡചിത്രത്തെ എങ്ങനെയാണ് ‘ഫീൽ ഗുഡ്” എന്ന വാക്കിന്റെ അറ്റത്ത് കെട്ടാനാവുകയെന്ന സംശയം നിങ്ങളിൽ ഉടലെടുത്തേക്കാം. പടം കണ്ടിറങ്ങുമ്പോൾ, കാമറൂൺ നിങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരമേകും. അമ്പരപ്പിക്കുന്ന “വിഷ്വൽ ട്രീറ്റിനൊപ്പം”, പ്രേക്ഷകന്റെ കണ്ണ് നിറയ്ക്കാൻ ഒരുപിടി വൈകാരിക മുഹൂർത്തങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ. അതാണ് പടത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ഒരു പരിധിവരെ, പടത്തിന്റെ പോരായ്മയും !.

ഒരു പടത്തെ തകർക്കാൻ അമിത പ്രതീക്ഷയോളം വലിയൊരു ഘടകം വേറെയില്ലെന്നത് ആസ്വാദകർ അനുഭവങ്ങളിലൂടെ മനസിലാക്കിയ സത്യമാണ്. അവതാറിലേക്കെത്തുമ്പോൾ, പ്രതീക്ഷയുടെ അമിതഭാരത്തിന് പകരം നമ്മൾ കയ്യിൽ കരുതേണ്ടതൊരു യാഥാർഥ്യമാണ്. ചെയ്യാനുള്ളതെല്ലാം അവതാറിന്റെ ആദ്യഭാഗത്തിൽ തന്നെ ജെയിംസ് കാമറൂൺ ചെയ്തിട്ടുണ്ടെന്ന തിരിച്ചറിവ്. കാണിക്കാനുള്ളതെല്ലാം, അതിന്റെ പരമാവധി ഭംഗിയോടെ ആദ്യഭാഗത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന ബോധ്യം. ഈ തിരിച്ചറിവോടെയാണ് നിങ്ങൾ തിയേറ്ററിൽ എത്തുന്നതെങ്കിൽ, ഈ രണ്ടാം ഭാഗം നിങ്ങളെ നിരാശപ്പെടുത്തില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജെയിംസ് കാമറൂൺ എന്ന സംവിധായകന്റെ നിസ്സഹായവസ്ഥയുമായി ഇഴചേർന്നാൽ മാത്രമേ നിങ്ങൾക്കീ സിനിമ ആസ്വദിക്കാനൊക്കൂ.

അക്ഷരാർത്ഥത്തിൽ, ആദ്യ അവതാർ നിർത്തിയിടത്ത് നിന്നാണ് രണ്ടാം ഭാഗമാരംഭിക്കുന്നത്. അതുകൊണ്ട് തന്നെ, കണ്ട ദൃശ്യാനുഭവത്തിൽ നിന്നും കൂടുതലൊന്നും പ്രേക്ഷകന് സിനിമ നൽകുന്നില്ല. ദൃശ്യഭംഗിയിൽ ഇക്കുറിയും അവതാർ അത്ഭുതം തന്നെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, “ഇത്രയേ ഉള്ളൂ? ” എന്നൊരു അനാവശ്യ ചോദ്യം പ്രേക്ഷകനെ അലട്ടിയേക്കും. ആദ്യഭാഗത്ത്, നമ്മളിതുവരെ കാണാത്തൊരു ലോകത്തെയാണ് സംവിധായകൻ നമുക്കായി ഒരുക്കിയത്. ആദ്യാനുഭവത്തിന്റെ ആ വിസ്മയവലയം പടത്തിലുടനീളം നമ്മുടെ കൂടെയുണ്ടാവും. രണ്ടാം ഭാഗത്തിലേക്കെത്തുമ്പോൾ ഈ ‘പുതുമ’ നഷ്ടപ്പെടുന്നു. പടത്തിന് നേരിയ രീതിയിലെങ്കിലും നെഗറ്റീവ് പ്രതികരണം ലഭിക്കുന്നതിൽ ഈ പുതുമക്കുറവിന് ചെറുതല്ലാത്ത പങ്കുണ്ട്.

കഴിഞ്ഞ ഭാഗത്തേക്കാൾ ഇത്തവണ പടത്തിൽ മുഴച്ചുനിൽക്കുന്നൊരു ഘടകം വൈകാരികതയാണ്. കുടുംബബന്ധങ്ങൾ തമ്മിലുള്ള ആഴവും, ഇടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും പടത്തിൽ മുഴുനീളമുണ്ട്. ഇതാണ് പടത്തിനെ ഫീൽ ഗുഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താനുള്ള കാരണവും. ആദ്യഭാഗവുമായി തുലനം ചെയ്യുമ്പോൾ, ഇത്തവണ പ്രേക്ഷകന് കഥാപാത്രങ്ങളുമായി വൈകാരിക അടുപ്പം തോന്നിയേക്കില്ല. അതിന് കൃത്യമായ കാരണങ്ങളുണ്ട്. അടിച്ചമർത്തപ്പെടുന്നവരുടെ കൂടെ നിൽക്കാനും, അവരുടെ വേദന തന്റേതായി അനുഭവിക്കാനും മനുഷ്യന് കഴിവുണ്ട്. ഇക്കാരണം കൊണ്ടാണ് ആദ്യഭാഗത്തിൽ “പാണ്ടോറ” നിവാസികളെ തുരത്താനുള്ള ശ്രമത്തെ ചെറുക്കുമ്പോൾ, ഒടുവിൽ വിജയിക്കുമ്പോൾ, പ്രേക്ഷകനിൽ രോമാഞ്ചം വന്നുനിറയുന്നത്. രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ, ഈ കഥയ്ക്ക് മാറ്റമില്ലെങ്കിലും, പ്രേക്ഷകനിൽ പഴയ വൈകാരിക അടുപ്പം ഉണ്ടാവില്ല. ഇതിനെ മറികടക്കാനായി കൂടുതൽ ഇമോഷണൽ സീനുകൾ രണ്ടാം ഭാഗത്തിൽ ജെയിംസ് കാമറൂൺ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളെ പറ്റി വിശദമായി പറയാതെ ഈ ഇമോഷണൽ സീനുകൾ വർക്ക് ഔട്ട്‌ ആവില്ലെന്നറിയാവുന്നതിനാൽ, ഇതിനായി കൂടുതൽ സീനുകൾ ചിത്രത്തിൽ ഉൾപ്പെടുത്തി. ഇതോടെ ദൈർഘ്യം മൂന്ന് മണിക്കൂർ പിന്നിടുകയും ചെയ്തു. പലരും ആരോപിക്കുന്ന ‘ലാഗി’ന്റെ കാരണവും ഈ സീനുകളാണ്. പശ്ചാത്തല സംഗീതം പഴയ പകിട്ടിലേക്ക് എത്താഞ്ഞതും സിനിമയുടെ മാറ്റ് തെല്ല് കെടുത്തി. തീർത്തും പ്രവചനീയമായ കഥാ സന്ദർഭങ്ങളാണ് കല്ലുകടിയായി തോന്നിയേക്കാവുന്ന മറ്റൊരു ഘടകം. ഈ നേരിയ പ്രശ്നങ്ങളുണ്ടെങ്കിലും, ദൃശ്യങ്ങളുടെ മായികഭംഗി എന്ന ഒരൊറ്റ കാരണം മതി, ഈ ‘അവതാരപ്പിറവി’ കാണാൻ ജനമൊഴുകിയെത്താൻ. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ, നിങ്ങളുമീ അനുഭവം നഷ്ടപെടുത്തിക്കൂടാ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.”...

More like this

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...