കവിത
രേഷ്മ അക്ഷരി
കവിത നഷ്ടപ്പെട്ട
രണ്ടു പേർ
തമ്മിൽ
സംസാരിക്കാൻ
തുടങ്ങുമ്പൊഴേ
പഴയൊരു
മഴക്കാലം
ഉള്ള് തണുപ്പിക്കും
നിലാവുംമഴയും
മഴവില്ലും
ചമ്പകപ്പൂക്കളും
ഉള്ളിൽ വരിയായ്
നിരന്നു നിൽക്കും…
അക്ഷരങ്ങളിൽ
പിടഞ്ഞില്ലെങ്കിലും
ഉള്ളിലവരൊരു കവിത
അറിയാതെഴുതിത്തുടങ്ങും…
മനസ്സുകളുടെ
രഹസ്യമായ
വേഴ്ചയിൽ നിന്ന്
ഇരുട്ട് പരത്തി
വെളിച്ചമുണ്ടാക്കും
കാറ്റിൽ
വാക്കുകളുടെ
മുടിത്തുമ്പു തട്ടി
നോക്കിന്റെ
കള്ളിമുള്ളുകൾ
കോർത്ത്
അവർ
പരസ്പരം
കവിതയാവും….
…
രേഷ്മഅക്ഷരി.
കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക.
പുസ്തകങ്ങൾ
‘എതിർഛായ’ ( കവിതാ സമാഹാരം)
‘ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ കഥ കവിതാ സമാഹാരം)
ആലിപ്പഴം (എഡിറ്റർ)
കേരളോത്സവം കവിതാ പുരസ്ക്കാരം, വിദ്യാരംഗം ജില്ലാതല കഥാ പുരസ്ക്കാരം, എഴുത്തുകൂട്ടം കഥാ പുരസ്ക്കാരം, ആലപ്പുഴ JCI കവിതാ പുരസ്ക്കാരം ഏറ്റവും ഒടുവിൽ വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാനതല മത്സരത്തിൽ കവിതാ പുരസ്ക്കാരം. മാസികകളിലും ജേണലുകളിലും ലേഖനങ്ങളും കവിതകളും എഴുതുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.