Homeകവിതകൾ

കവിതകൾ

പാറ്റ

കവിത സാലിം സാലിഒരു പാറ്റയുടെ ജീവിതമാണ് മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ കഴിയാത്ത കുറേ വെളിച്ചംഎവിടെയിരുന്നാലും തൃപ്തി വരാത്ത ചിറകുകൾആരുടേയോ ഭിത്തിയിൽ പറ്റിച്ചേർന്നിരിക്കാൻ തോന്നുന്ന മനസ്സ്അറിഞ്ഞും അറിയാതെയും ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ, ഒരിക്കൽ ആകാശത്തോളം സ്വപ്നം കണ്ടിരിക്കുമ്പോഴാവും, പുറകിൽ നിന്നൊരു പല്ലി വന്ന് പിടികൂടുക.ഈ പിടച്ചിലിൽ കവിഞ്ഞ്, ഈ വേദനയിൽ കവിഞ്ഞ്, എന്താണ് ഒരു മനുഷ്യന് ഒരു പാറ്റയ്ക്ക് സ്വന്തമായിട്ടുള്ളത്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ...

നൃത്തം

ഗിരീഷ് പുറക്കാട്ബസ്സിലെ തിരക്കിൽ ഒരു മാന്യന്റെ കൈപ്പടം പിടിച്ച് ഒടിച്ച് കളയുന്നു ഒരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയുടെ ഛന്ദസ്സും അലങ്കാരവും ...പെണ്ണിന്റെ കണ്ണീര് കൊണ്ടെഴുതിയ കാവ്യപുസ്തകത്തിലെ സങ്കടപ്പേജ് കീറി തന്റെ കുഞ്ഞിന്റെ അപ്പി തുടച്ചെറിയുന്നു മറ്റൊരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയിലെ വ്യത്തവും നൃത്തവുംക്ഷുഭിത കേസരി ചടുല യൗവനങ്ങളെ ക്ഷമിക്കുക...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

മൂന്ന് താറാവുകറിക്കവിതകൾ

കവിതസുരേഷ് നാരായണൻ 1 'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ , വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!' മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി. അവനാ കുപ്പി കയ്യിലെടുത്തു.തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച് അതിൻറെ വട്ടക്കഴുത്തിൽ ചുംബിച്ചു. കുപ്പി വിറച്ചു മദിച്ചു നനഞ്ഞു മൂർച്ഛയിലതിൻറെ മൂടി ഊരിത്തെറിച്ചു.ശബ്ദം കേട്ട് ഫ്രിഡ്ജിൻറെ തണുപ്പുപാളികൾക്കുള്ളിൽ മയങ്ങിക്കിടന്ന താറാവുകറി പുറത്തേക്കു ചാടി അവൻറെ...

മഴ മറന്ന കുടകൾ

തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട ബാഗിൽ നിന്നെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നനയാതെ പോയ മഴ അകലെയെവിടെയോ നീല ഞരമ്പുള്ള ഓർമ്മകൾ തിരയുകയാവാം, ഇലത്തുമ്പിലിരുന്ന് തുലാവർഷം പനിക്കോളിലൊരു കടൽ കാണുകയാവാം കനൽ മൂടിയ ആകാശം വേർപ്പിറ്റിത്തളർന്ന് മഴക്കവിതക്കൊരു വഴിയൊരുക്കുകയാവാം, ചോരത്തിളപ്പിൽ മടുത്ത കളിയിൽ കുട മറന്ന വഴിതേടി അലയുകയാവാം ചൂടൻ രസങ്ങൾ മഴയിൽ പതുങ്ങുകയാവാം, ചേമ്പില ചൂടിയ പുതുമഴയിൽ വില്ലൊടിഞ്ഞ മോഹങ്ങൾ നരച്ച കാവലായ് കിതയ്ക്കുകയാവാം, എങ്കിലും ഓരോ കുടവട്ടത്തിലും വെയിലിലേക്കുള്ള...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

സ്വേഛാധിപതി

കവിത (മഞ്ജുൾ ഭരദ്വാജ് / ഹിന്ദി) മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ് അധികാരത്തിലേറിയത് എന്താണ് ജനപ്രീതി? ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ് അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നുസ്വേഛാധിപതിയാകട്ടെ ജനവികാരം മാനിക്കാതെ ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും അധികാരത്തിന്റെ ഉൻമാദം കാരണം അയാളുടെ...

പൊടുന്നനെ അവർ…

ബിനീഷ് പുതുപ്പണംആരെയും കാത്തിരിക്കാനില്ലാതെ വിരസമാം വൈന്നേരമൊരിക്കൽ അവളങ്ങിനെയിരിക്കുന്ന നേരം നെഞ്ചുലച്ച് കടന്നു വരുന്നു ഒരാൾ.ആലയിൽക്കിടക്കുoപൈക്കുട്ടി പരിചയം ഭാവിച്ച് തലകുലുക്കുന്നു. മുറ്റത്തുകളിക്കുന്ന പേരക്കുട്ടികൾ ആരെന്നറിയാതെ ചിണുങ്ങുന്നു.പെട്ടന്നു കടന്നു വന്ന ഓർമയുടെ വെയിലേറ്റ് അവളുടെ കണ്ണിലെ ആകാശം തെളിയുന്നു. കാലം ചുളിവു ചുട്ടികൾ കുത്തിയ മുഖത്ത് നേരം പരപരാ വെളുത്ത പോലെ പുഞ്ചിരി...

തീണ്ടാരിപ്പായയിൽ

കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ ക്രിസ്മസ് തലേന്നാണ് 'അശുദ്ധം'എന്ന വാക്കിനെ തൊട്ടറിയാനായത്. അതിന് കാപ്പി കലർന്നൊരു ചോപ്പുനിറമായിരുന്നു. ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന തട്ടിയടർത്തിയ ബാല്യത്തിൽ ഒറ്റമുണ്ട് കീറിയതിൽ ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ ഞാനശുദ്ധയാണെന്ന്. തൊട്ടപ്പുറത്തെമരപ്പലകപിടിച്ച് ഞാനുറക്കെക്കരഞ്ഞപ്പോൾ മാറ്റാരൊക്കെയോ മൊഴിഞ്ഞു, പലക ശുദ്ധിയാക്കണമെന്ന്. അന്ധാളിപ്പ് പരന്നപകലിലൊന്നിൽ വിശ്രമിക്കാനായ്‌മാത്രവർ എന്റെ കൗമാരത്തിലേക്ക് കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.തീണ്ടാരിപ്പായയെന്നു പേരിട്ട് അവരെന്നെനിവർത്തിക്കിടത്തി. നിവരാത്ത സ്വപ്നങ്ങളുമായി ഞാനും.. ആർക്കും വേണ്ടാത്തൊരവശയെപ്പോൽ, ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും. വാർത്തുകുത്തിയ...

വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!

കവിത ആർദ്ര കെ എസ്ആണുങ്ങളായിരിക്കാൻ എന്ത് രസമാണെന്നാണ്! ഷർട്ടിടാതെ ഉമ്മറത്തിരുന്ന് നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന രോമങ്ങളുഴിഞ്ഞ് പത്രം വായിക്കാം, അത് തടവി തൊടിയിലൂടെ നടക്കാം, അത് വിരലിലിട്ട് ചുരുട്ടി ഫോണിൽ കഥ പറഞ്ഞ് കിടക്കാം. തണുത്താൽ മുണ്ടൂരി പുതയ്ക്കാം. കൊതു കടിച്ചാൽ മുണ്ട് കയറ്റിയുടുത്ത് രോമത്തിനിടയിലൂടെ ചൊറിയാം. പിന്നെ കാലിമ്മേൽ കാൽകേറ്റി വച്ച് രോമങ്ങൾ ഉഴിഞ്ഞിരിക്കാം. ചോറിൽ...
spot_imgspot_img