HomePOETRYഅങ്ങേരുടെ തള്ള

അങ്ങേരുടെ തള്ള

Published on

spot_img

(കവിത)

ആര്‍ഷ കബനി

രാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്-
അങ്ങേര് കുളികഴിഞ്ഞെത്തിയത്.
എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും-
ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു.
അകത്ത് അങ്ങേരുടെ തള്ള-
കൊന്തചൊല്ലുന്നതിന്റെ ഒച്ച.
കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്,
ചട്ടിയിലേക്കിട്ടു.
അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു.
പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ.

*

ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ-
അത്താഴം വിളമ്പി.
തഴമ്പിച്ച കൈയ്യാൽ അങ്ങേര് ചോറും കൂട്ടാനും കുഴക്കുന്നു.
ആ വിയർക്കുന്ന ഉടലിനോട് ഒട്ടിയിരിക്കാൻ ഉള്ളിൽ പ്രേമംമൂത്തു.
എന്നാൽ ആ നിമിഷം,
മെഴുക് മണത്തോടെ അങ്ങേരുടെ-
തള്ള വന്നു.
ചോറിൽനിന്നുയരുന്ന ആവി,
എന്റെ മുലകളേയും ചുണ്ടുകളേയും തൊട്ടു.
ഈയലുകൾ മുടിക്കെട്ടിലൂടെ പറക്കുന്നു.
അവയുടെ ചിറകുകളിലാണിപ്പോൾ പ്രേമത്തിന്റെ പാട്ട്.

*

ഇത് മിന്നാമിനുങ്ങുകളുടെ രാത്രി.
മുറിയിലാകെ അവയുടെ വെട്ടം.
ഉഷ്ണിച്ച അന്തരീക്ഷത്തിൽ-
തള്ളയുടെ കൂർക്കംവലി.
കെട്ടിപ്പിടിച്ച കൈ തട്ടിമാറ്റി-
അങ്ങേര് തിരിഞ്ഞുകിടന്നുറങ്ങുന്നു.
ഉടലിൽ നിറയെ വിങ്ങിനിക്കുന്ന-
പ്രേമത്തിന്റെ മുള്ളുരഞ്ഞ് എനിക്ക് നൊന്തു.

*

കഞ്ഞിപ്പശ മുക്കിയ മഞ്ഞ ശലഭങ്ങളുടെ-
സാരി പിന്നാമ്പുറത്ത്,
ബക്കറ്റിലിരിക്കുന്നു.
ഞാനുച്ചത്തേക്കുള്ള മീൻവെട്ടുകയായിരുന്നു.
കൊന്തമണികൾ കൈയ്യിൽ കോർത്ത്-
അങ്ങേരുടെ തള്ള വന്നു.
അവരെന്റെ മുടികൾ കോതി ,
തലയിൽ പനിനീർ പൂ തിരുകി.
അവരുടെ കൈകൾക്ക് പ്രാർത്ഥനാ പുസ്തകത്തിന്റെ പരുപരുപ്പ്.
നെഞ്ചിൽ നിന്നൊരു കരച്ചിൽ വന്നെന്റെ തൊണ്ടയിൽ തിക്കിതിരക്കി.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

*

പ്രാർത്ഥനാ പുസ്തകത്തിനോട്
കൊന്തമണികളോട്
കത്തുന്ന മെഴുകുതിരി മണത്തോട്
തോന്നുന്ന തരത്തിലുള്ള സ്നേഹം
എനിക്കവരോട് തോന്നി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this