മൈസൂരു: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍(68) അന്തരിച്ചു. വെള്ളി രാവിലെ മൈസൂരുവിലെ വസതിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം ഇന്ത്യടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ ജോലി ചെയ്തു.
ടൈംസ് ഓഫ് ഇന്ത്യയിലെ നൈനാന്‍സ് വേള്‍ഡ് എന്ന കാര്‍ട്ടൂണ്‍ പംക്തി ഏറെ ശ്രദ്ധനേടി. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് അന്തരിച്ച അബു എബ്രഹാമിന്റെ സഹോദരീപുത്രനാണ്. 1995ല്‍ ഹൈദരാബാദില്‍ മലയാളികളായ എഎം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായായിരുന്നു ജനനം. എലിസബത്ത് നൈനാന്‍ ഭാര്യയാണ്. സംയുക്ത, അപരാജിത എന്നിവര്‍ മക്കള്‍.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല