പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

0
151

(കവിത)

ടിനോ ഗ്രേസ് തോമസ്‌

ആകാശത്തിന്‍റെ തെളിമയില്‍
പുഴക്കരയിലെ വീട്
ആദിമ കപ്പല്‍യാത്രയുടെ
ഓര്‍മ്മപോലെ….
അരികില്‍ കുഞ്ഞൊഴുക്കില്‍
കുളിച്ചൊരുങ്ങിയവളെപോലെ
പുഴ
അടിവസ്ത്രങ്ങളഴിച്ച്
ആഴത്തെ വെളിച്ചപ്പെടുത്തുന്നു.
പുഴയുടെ
ചെമ്പന്‍
മഴരോമങ്ങള്‍ നിറഞ്ഞ
മുലഞെട്ടുപോലെ
രണ്ട് മാനത്തുക്കണ്ണികള്‍
ജീവിതം
ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക്
വെറുതെ
എത്തിനോക്കുന്നു.
കഴിഞ്ഞ
ജന്മത്തിലെ
തിരസ്ക്കരിക്കപ്പെട്ട
പ്രണയത്തിന്‍റെ
പൂര്‍ത്തിയില്ലാത്ത
ജലജന്മങ്ങളെന്ന്
നനഞ്ഞ നോട്ടത്തില്‍
മറുപടി നല്‍കുന്നു.
ഇടയ്ക്കിടെ
വെള്ളത്തില്‍
മുങ്ങിപൊന്തി
മാനത്തുകണ്ണികള്‍
കരയോട്
കരയിലെ ഏകനായ മനുഷ്യനോട്
കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍
പറയും രഹസ്യംപോലെ
അടയാളപ്പെടുത്തുന്നു
മറവിയിലല്ലാതെ…

ചിത്രീകരണം:
മിഥുന്‍ കെ.കെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here