Homeകവിതകൾ

കവിതകൾ

കാണാതായ പേരുകളെ തിരഞ്ഞ്

രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ സഹോദരൻ അയ്യപ്പൻ ഞങ്ങളുടെ കോളനിയിലെ കള്ളുകുടിയനായിരുന്നു. ഞങ്ങളെല്ലാവരും അയ്യപ്പന്റെ കള്ളുകുടിയെ ഉപദേശിച്ച് നന്നാക്കാൻ ഒരുമ്പെട്ടിറങ്ങി. എന്ത് ചെയ്യാൻ പന്തിഭോജനത്തെ കുറിച്ച് പറഞ്ഞ് വെളിവില്ലാതാക്കി ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ് നാട് നന്നാക്കാനിറങ്ങിയ ശങ്കരന്റെ, ചെറുമകന്റെ പേരിടൽ ചടങ്ങിന് അതിഥിതിയായി വന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ എല്ലാവരും ഉറക്കെയുറക്കെ വാലാട്ടുന്ന പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും കക്കാനിറങ്ങുന്ന അയ്യങ്കാളിയെ...

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

വൃത്തസ്ഥിത

കവിതലോപമൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം. മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം. ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം. ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം മാത്രം. നിറയും കണ്ണീരുപ്പായ് കല്ലിച്ച മുഖം താഴ്ത്തി- തറിയിൽ നൂലെന്നപോൽ തിരിഞ്ഞേ തീരുമ്പൊഴും ചുഴലിക്കാറ്റിൻ വന്യവേഗ വൃത്താകാരയായ് ചുടലത്തീയീയായ്...

ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ

കവിത ദീപ്തി സൈരന്ധ്രി പേറ്റ് കീറുണങ്ങാത്ത ജാക്വിലിൻ ഡിക്കോസ്റ്റ എന്ന പെട്രിഷ്യ പച്ച വെളിച്ചെണ്ണയിൽ വാട്ടിയ അവിയലിൽ, അരപ്പ് ചേർക്കുമ്പോൾ അപ്പുറം സാറാമ്മയാന്റിയുടെ ചീഞ്ചട്ടിയിൽ ഉള്ളീo മൊളകും ചതച്ചിട്ട ഒണക്ക സ്രാവ് മുരളുന്നു. കിഴക്കൻ കാറ്റ് കൊണ്ട് വരുന്ന മൊരിപ്പ് മണങ്ങളത്രയും ഉച്ചയൂണിനായി ആവാഹിച്ചെടുക്കുന്ന മരുമകളുടെ നിൽപ്പ് കണ്ട്, നിലവിളക്ക് വെളുപ്പിച്ച പിഴിപുളി ദൂരെയെറിഞ്ഞ് (അ)ശാന്തമ്മ മുരണ്ടു "പറങ്കിച്ചി".അപ്പോഴേക്കും ചെളിയൻ കക്ക വാരിക്കഴുകി പുഴുങ്ങി ഉള്ളീo ഒണക്കമൊളകും തേങ്ങയും ചതച്ചിട്ട് പെട്രിഷ്യയുടെ...

പുല്ലിംഗം

സംഗീത് സോമൻ ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്... പക്ഷെ കാര്യങ്ങൾ ഒക്കെ  വിചാരിച്ചതിലും എളുപ്പം നടന്നു.. കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു. അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു... "പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും എന്റെ ഇഷ്ട്ടം...

രാത്രിയുടെ ഭൂമിശാസ്ത്രം വേറെ

സുബിന്‍ ഉണ്ണികൃഷ്ണന്‍രാത്രിയുടെ ഭൂമിശാസ്ത്രം വേറെ എന്നും ഞാനെന്റെ വീട്ടിലേക്കുള്ള ഇടവഴി തെറ്റുന്നു.. ഒരൊറ്റയടിപ്പാതയിലൂടെ നടന്ന് കെട്ടിപ്പോയ കാമുകിയുടെ, അമ്മയുടെ അസ്ഥിമാടത്തിലെത്തുന്നു. അവരില്‍ നിന്ന് അവളുടെ മാറിലെ അര്‍ബ്ബുദത്തെപ്പറ്റി കേട്ട് എന്റെ ചുണ്ടു വറ്റുന്നു.'അവളുടെ കെട്ടിയോന്‍ തല്ലുമോ?' ഞാന്‍ ചോദിക്കും 'എത്ര കുഞ്ഞുങ്ങളുണ്ട്?' ഞാന്‍ ചോദിക്കും 'മരിച്ചാല്‍ അവളെ ഇങ്ങോട്ട്...

ശരീര സാധ്യതകളുടെ നാല് കവിതകൾ

രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത ഒരു കുപ്പായത്തിന്നകത്ത് ഉഴലുന്നു. വലിയ കുടുക്കുകളുള്ള മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക് വാതിൽച്ചോട്ടിലെ ചെറു വിടവിലൂടെ പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക് ശ്വാസം മുട്ടുകയും ശരീരം വിറച്ച് വിയർക്കുകയും ചെയ്തു. മിന്നുന്ന കുപ്പായക്കൈ വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ, പൊട്ടിയ താഴ്. വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ് നഗ്നയായി അവൾ നടന്നു. മറ്റൊരാളവളെ...

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻവഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ.ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ.ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച.നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ.സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു.മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു.വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും.നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ.... ആത്മ...

Lust

Mohith Raj MSIs it not skin deep,Like snow, On the warmth of the ember glown stone, Falling over, Melting, Killing the heat.Is it the messy hair all over,Like...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.
spot_imgspot_img