Homeകവിതകൾ

കവിതകൾ

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.

അംബേദ്കർ

കവിത രതീഷ് ടി ഗോപിലോകം നമിക്കുന്ന വിജ്‍ഞാനസൂര്യാ നിൻ മുന്നിലെന്നുടെ ശതകോടി ആദരം.നീ എൻ വിമോചകൻ, മാർഗദർശി നീ എന്റെ വിധി മാറ്റി എഴുതിയോനും. നീ വിശ്വമാനവൻ, ക്രാന്തദർശി മാനവിക മൂല്യത്തിനാദ്യ പാഠം.മർത്യരായി മണ്ണിൽ പിറന്നിട്ടുമീ- നാട്ടിൽ...

മരം / The Tree

കവിത കല്പന സിങ് ചിറ്റ്നിസ് വിവർത്തനം: റാഷ്1 വിതുമ്പിയില്ല കരുണയ്ക്കായി യാചിച്ചില്ല പരാതിപ്പെട്ടില്ല നിശബ്ദമായി മറിഞ്ഞു വീണു, ആ മരം2 അതിന്റെ മാംസം പോലെ മഞ്ഞച്ച എന്റെ കൈകളിലൂടെ വെളുത്ത രക്തമൊഴുകി ഈർച്ചവാളിന്റെ കറക്കത്തിന്റെ കാതടയ്ക്കുന്ന ശബ്ദത്തിൽ വിറ കൊണ്ട കൈകൾ ഞാനാണ് ആ മരം അതിന്റെ കൊലയാളിയും3അതിന്റെ  ചോര വെളുത്തിരുന്നു ഞങ്ങൾ അതിന്റെ ശോണിമ ഊറ്റിക്കളഞ്ഞു, ഇലകളുടെ...

ചത്തെന കഞ്ഞി

ഗോത്ര ഭാഷാ കവിത ഹരീഷ് പൂതാടിപള്ളെ ഉളാ കത്തി കരിയിഞ്ചോ നാലും അഞ്ചും മടക്കു മടങ്കി പള്ളെയും കലത്തിലി നോക്കുത്തക്കു ഒരു പച്ചു കഞ്ഞി പൺണ്ടൊരുക്കാ, കുയി കുത്തി തേക്കിലെലി കഞ്ഞി ബുളമ്പുത്ത കാല ഒരു പൊതി നെല്ലു കുത്തി...

മാരീചൻ

കവിതതാരാനാഥ്‌ നീ വരിഞ്ഞു മുറുക്കുമ്പോൾ പൊടിഞ്ഞിടുന്നുള്ളം നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ പൊള്ളിടുന്നു ദേഹം നിൻ നഖപ്പാടെത്രകാലമുണങ്ങാതെ നീറും ?നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ് ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക - സ്വബോധമുള്ള പാതനീ വിളിച്ചാൽ അത്ര...

റിവേഴ്സ് ഗിയർ

കവിത യഹിയാ മുഹമ്മദ്അപ്പനിൽ നിന്ന് എന്നിലേക്കും അപ്പച്ചനിൽ നിന്ന് അപ്പനിലേക്കും കൈമാറിക്കിട്ടിയ യാത്രാപേടകമാണ് ഈ ചേതക്സ്റ്റാർട്ടാവാൻ ഇത്തിരി പണിയാണേലും ഓടിത്തുടങ്ങിയാൽ നൂലു പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങും.വീട്ടിൽ നിന്ന് സ്കൂളുവരെ നീണ്ട വയലിൽ പെരുമ്പാമ്പു പോലെ വളഞ്ഞുപുളഞ്ഞ് കടക്കുന്ന വരമ്പിലൂടെ ചേതകിൽ അപ്പനുപിറകിലിരുന്നാണ് കുട്ടിക്കാലത്ത് ഞാൻ സ്കൂളിൽ പോയിരുന്നത്അപ്പൻ അതിനു മുകളിൽ നട്ടെല്ലു നിവർത്തിയിരുന്നാണ് യാത്ര ചെയ്യാറ് അതു പോലെ തന്നെയായിരിക്കും അപ്പച്ചനും യാത്ര...

കുഞ്ചത്ത പുത്ത്

മാവിലൻഗോത്രഭാഷാ കവിത സുരേഷ്.എം മാവിലൻ(മഞ്ഞളംമ്പര)പല്ലെയി.., നമ്മക് നാണ കുഞ്ചം റന്ത്ത് നടെപ്പൊളി നടെത്തത്തെടെറ്റ് ഒരിയെ പണ്ടെയ് ഏനക്ക്ണ്ടെ കുഞ്ചന് ആദ്യം ചുക്ക്നാവുട്ട അളള് എക്കൊഞ്ചി മല്ല മറമാവടു മന്നത്തായി പണ്ടെയി ന്നാല് എക്കയിന ഏലാവടൂണ്ട്.. ചാനാണ്ട് പണ്ടാല് കൂട് കെട്ടിയെ ഏല് റന്ത്ത് പക്കിക്ള് പറുവു ഒരിയെ പണ്ടെയ് പക്കിക്ള് ഏനാവളീണ്ട്...

പ്രപഞ്ചകം

ദിവാകരൻ വിഷ്ണുമംഗലംസത്യത്തിൻ പ്രഭയൊന്നാലേ ലോകം വാഴുന്നു, നിത്യവും നിസ്തുലം നിൻ കരസ്പർശം വീണമീട്ടുന്നു ജീവനിൽനിന്നിലേ സാദ്ധ്യമാകുന്നെൻ ഹൃദയാകാശദർശനം കണ്ണുനീർത്തുള്ളിയിൽ വാനിൻ വർണ്ണരാജിത്തിളക്കവുംസ്വപ്‌നത്തിൻ സ്മരണയ്ക്കുള്ളിൽ വിളങ്ങും താരകാവലി ഹൃത്തിനാഹ്ലാദമേകാനായ് നിവർത്തുന്നു നിശാമുഖംഅനാദികാലദൂരത്തിൽ നിന്നുമെത്തുന്ന ദീപ്തമാം അറിയാത്ത മഹാകാശ- കേന്ദ്രത്തിൽ കാന്തശക്തി നീപ്രപഞ്ചത്തിൻ രഹസ്യങ്ങൾ അറിയാനാർക്കു സാദ്ധ്യമാം? അതിന്നു മുന്നിലീ നമ്മൾ അണുവിൻമാത്ര മാത്രമാംഇരുൾ തിങ്ങുന്ന രാവിന്നു വെളിച്ചം...

മറവി

കവിത അനുശ്രീ"ഞാൻ മരിച്ചാൽ നീ വേറെ കെട്ടുമോ?" പുഴയും കാടും അതിരിട്ട, നിലാവ് ചാറിത്തുടങ്ങിയ ഒരു സന്ധ്യക്ക്, അയാളവളോട് ചോദിച്ചു. അവൾ പറഞ്ഞു, "ഓ കെട്ടും". പുഴയിലേക്ക് കുഞ്ഞുകല്ല് 
പെറുക്കിയെറിഞ്ഞു കൊണ്ട് അയാൾ വെറുതെ ചിരിച്ചു. അപ്പൊഴേക്കും നിലാവ്, വെയിലു പോലെ തിളക്കം വച്ചു. "നീ മരിച്ചൂന്ന്...

ചന്തിക്കാപ്പഴം

കവിതവിപിതസ്കൂളിൽ വച്ച് പണ്ടൊരിക്കൽ പേരക്കാ വലിപ്പത്തിൽ അടികൊണ്ടുരുണ്ട് പഴുത്തൊരു ചന്തിക്കാപ്പഴമുണ്ടായിരുന്നു.അടിക്കുംതോറും പഴുക്കുന്ന മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന് എനിക്കും ഗ്രേസിക്കുമറിയാം.ചന്തപ്പിള്ളേരുടെ ചന്തിക്കാ പഴുപ്പിക്കുന്ന കന്നിത്തട്ട്, അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ ചോന്ന ഒരു പഴമാരുന്നു സൂര്യൻ.അടികൊണ്ട് നിക്കറു നനഞ്ഞപ്പോ, അപ്പൻ സാർ പാടി, "അരുവികൾ പള പളയൊഴുകി വരുന്നൊരു പുഴയുടെ പേരെന്ത്...
spot_imgspot_img