കാട് തീണ്ടുന്നവൻ

0
184

അഭിലാഷ് കൈനിക്കര

കാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്

ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു

ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നു

ഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ പതിയെ
ആഴങ്ങളിലേക്ക്‌ പടർന്നു പന്തലിച്ച
മലയിറങ്ങിചെന്ന്,
മഴക്കാടുകളെ കൂട്ടമായി തുറന്നുവിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here