Homeകവിതകൾ

കവിതകൾ

പൂക്കളുടെ നീറ്റം

അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും... രാവിലെ മുതൽ വൈകുന്നേരം വരെ പതിവാണ്... കാർ നിറുത്തിയിടുന്നതൊരു പൂമരത്തിൻ ചുവട്ടിലാണ്. എന്നും എല്ലാകാലവും പൂക്കുന്ന മരമല്ല; പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു കാലമുണ്ട്.. നേരവും കാലവും കൂട്ടിപ്പിണഞ്ഞു ഒന്നുചേരുന്ന കാലം... നല്ല തെളിച്ചമുള്ള നല്ല കാറ്റുള്ള നല്ല തണുപ്പുള്ള മഞ്ഞുപൊഴിയുന്ന കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല.. വയലറ്റ് പൂക്കളല്ല... മരം കാണാത്തത്രയും നിറയുന്ന പൂക്കൾ കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ; തീരെ...

കടങ്കഥ

ശ്രീപാർവ്വതി എസ്‌.'കടം' ആയിട്ടെങ്കിലും കിട്ടീനെങ്കീ.....! 'കഥ' ആവാതിരുന്നെങ്കീ....! 'കടം' തീരണ കാലംവരെ പറയാൻ ഒരു 'കഥ' ആയേനെ.... .....................'കടം' പറഞ്ഞോർക്കൊന്നും ഒരു, 'കഥ'യില്ലായിരുന്നു... 'കഥ' പറഞ്ഞോർക്കൊക്കെ പറയാൻ ഒത്തിരി 'കടം' ഉണ്ടായിരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ട്രോൾ കവിതകൾ – ഭാഗം 29

വിമീഷ് മണിയൂർ ബസ്റ്റാൻ്റ്മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി. ഒരു യാചകൻ പൈസ ഉണ്ടായിട്ടും അയാളെ കയറ്റാതിരുന്ന ഹോട്ടൽ നീന്തി പിടിച്ച് ഉണക്കി....

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

ജയഭാരതി

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്എത്രയേകാദശി നോറ്റൊരു രാധയെ- ന്നെത്രയും വിസ്മയത്താലെ ഞാന്‍- കണ്ടതും കൊച്ചു ഭസ്മക്കുറി കൊണ്ടൊരു രേഖയാല്‍ എത്ര വിശുദ്ധിയാല്‍ നിന്നു നീ ധന്യയായ് സ്വപ്‌നങ്ങളെങ്ങോ പറന്നു പോയെ- ങ്കിലെന്നത്ര പരിഭവം- കൊണ്ടു കൂമ്പും മിഴി എത്ര കൊതിച്ചു ഞാന്‍ നിന്മുഖശ്രീയിലെ കൊച്ചു കവിതയെ തൊട്ടു പറക്കുവാന്‍ആത്മ...

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

ഹേർസ്റ്റോറി

കവിത കല സജീവൻ ചിത്രീകരണം: ഹരിതതെരുവിലൊരു പെണ്ണുണ്ട്. ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും. മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട് അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച് അവളുണ്ടാക്കിയ കഥ കേൾക്കണോ - അയാൾക്ക് ഇരുട്ടിൽ ദംഷ്ട്ര മുളയ്ക്കുമെന്ന് - അയൽരാജ്യത്തേയ്ക്ക് നുഴഞ്ഞു കയറുമെന്ന് - വേലിപ്പഴുതിലെ എലികളെ...

കോപ്പ്

മലവേട്ടുവ ഗോത്രഭാഷാകവിതലിജിന കടുമേനിമാങ്ങെ പുളിക്കറി ളക്കി കയ്ല് കൈമെ തട്ടിറ്റ് ച്വത് നോക്കിന്ത്‌ നാണിമുത്തെ മൂത്തവക്ക് പുളികറി ഉതിര് തന്നെ ളയ്വെ മീന്പീരെ അലന്തൻ ഏന്റെ ളയ്വെ പാലടെ അലന്തൻ ച്വവാതറിഞ്ച് മനറിഞ്ച് തായി ഊണ്...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

നാല് ഗാന്ധി കവിതകൾ

ഗാന്ധി / കെ.വി ജ്യോതിഷ്റ കൊണ്ട് വരച്ചു തുടങ്ങിയ ചിത്രത്തിൽ നിന്നും ക്ഷ വരപ്പിച്ചവനെ കണ്ട് ഗാന്ധി ക്രുദ്ധനായ്!കടലറ്റം നീണ്ടു കിടക്കുന്ന ക്യാൻവാസിൽ ഗുഹാമുഖത്തി ലേക്കൊരുവഴി......ചിത്രങ്ങളിൽ കോറിയിട്ട ഗാന്ധി സ്വപ്നങ്ങളിൽ നിന്നും രാജ്യം പിടഞ്ഞ് വീഴുന്നത് കണ്ടായിരിക്കണം ആശംസകൾ സ്വീകരിക്കാതെ തെരുവിൽ കൊല്ലപ്പെട്ടവന്റെ ചോരക്കറയുടെ "റ "യിൽ വടികുത്തി നിന്നത്_______________________________ആരാണ് ഗാന്ധി?...
spot_imgspot_img