കവിത
സുജിത്ത് സുരേന്ദ്രൻ
ശബ്ദങ്ങളുടെ
കോലാഹലത്തിനുള്ളിലും
വായ് മൂടിക്കെട്ടിയ
നിശ്ശബ്ദത
പടർന്നു പന്തലിച്ചു നിൽക്കുന്നു
അതിൻ
ചുവട്ടിലാണ്
നമ്മളൊരുമിച്ച്
തണലെന്ന പേരിൽ
വെയിലിനെ ഭയന്നിരുന്നത്.
തുടലിട്ട ഉടലിന്റെ
കൂട്ടിലാണ് നാം
കടമയെന്ന പേരിൽ
വാലാട്ടിനിന്നത്.
എത്ര കഴുകിയിട്ടും
മങ്ങാത്ത കറയുടെ
വെറുപ്പിലാണ് നാം
കറുപ്പെന്നും,
വെളുപ്പെന്നും
രണ്ടായ് മാറിയത്.
നീയോർക്കുക ;
ചുമത്തപ്പെട്ട
ചുമതലകൾ
ചുമലിലും
പേറിയാണിപ്പോൾ
നിന്റെ നിശ്ശബ്ദത
ഊരാകെ തെണ്ടുന്നതെന്ന്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.