കവിതകൾ

0
777
Kavithakal 1200

Yaseen 1200

1) അമ്പിളി

യാസീൻ ബിൻ യഹിയ

അമ്പിളിയമ്മാവ
അമ്പിളിയമ്മാവ
മാനത്തിരിക്കണ അമ്പിളിയമ്മാവ
കൂടെ നടക്കുന്ന അമ്പിളിയമ്മാവ
കാണാൻ നല്ലൊരു ചന്തമുള്ള അമ്പിളിയമ്മാവ
താഴെ വരുമോ? നീ
കൂടെക്കളിക്കുമോ? നീ
അമ്പിളിയമ്മാവ

2) പൂക്കൾ

ഭംഗിയുള്ള പൂക്കൾ
വിടർന്ന് നിൽക്കും പൂക്കൾ
പല നിറത്തിൽ പൂക്കൾ
പല തരത്തിൽ പൂക്കൾ

3) പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
കൊമ്പുകളുള്ള പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
എന്തൊരു ഭംഗി പൂമ്പാറ്റ


Shan Rahman 1200

4) എൻ്റെ പ്രകൃതി
ഷാൻ റഹ്മാൻ പി.പി

പാൽ പോലെ ഒഴുകുന്ന
കുഞ്ഞരുവികളും
തുള്ളിക്കളിക്കുന്ന
മഴത്തുള്ളികളും
അലാറം പോലെ കരയുന്ന
തവളക്കുഞ്ഞുങ്ങളും
സുഗന്ധം പരത്തുന്ന
റോസാ പൂക്കളും
കാറ്റിനൊപ്പം നൃത്തം
വെക്കുന്ന മരങ്ങളും
ചെടികളും
മലയുടെ ഒരു ചാൺ
മുകളിൽ വിരിഞ്ഞു നിൽക്കുന്ന സൂര്യനും
ഇതെല്ലാമാണ് നമ്മുടെ പ്രകൃതി


Niranjana S Manoj 1200

5) നഷ്ടബാല്യം
നിരഞ്ജന എസ് മനോജ്

എന്തിനായ് വന്നു നീ,എന്തിനായ് നിന്നു നീ
ഞങ്ങൾ തൻ ബാല്യം തകർത്തെറിയാൻ !
കൂരിരുട്ടിൻ്റെ മറവിൽ ഞാൻ തേടുന്നു
എങ്ങോ മറഞ്ഞൊരെൻ നഷ്ടബാല്യം
ഭീതിയും ദുഃഖവും പിൻതുടരുമ്പോൾ
കഴിയില്ലിനിയും ഒറ്റക്കിരിക്കുവാൻ
വിദ്യാലയത്തിൻ കവാടങ്ങളെല്ലാം
ഞങ്ങൾക്കുമുന്നിൽ കൊട്ടിയടച്ചിടാൻ
എന്തു പിഴച്ചു, എന്തിനായി കവർന്നു
പിച്ചവച്ചീടുന്ന ഞങ്ങൾ തൻ ബാല്യം !
കൂട്ടുകാർ നൽകിടും സുന്ദരനിമിഷങ്ങൾ,
സൗഹൃദങ്ങൾ നൽകും കൊച്ചു പിണക്കങ്ങൾ,
ഗുരുക്കന്മാരേകുന്ന അറിവിൻറെ ജാലകം,
സ്നേഹത്താലേകുന്ന കൊച്ചു ശാസനകൾ
മഴയത്തും വെയിലത്തും ഓടിക്കളിക്കുന്ന
ആർപ്പുവിളിയുടെ വസന്തകാലം
എന്നുവരും വീണ്ടുമാ നല്ല കാലം !
വിദ്യാലയത്തിൻ തിരുമുറ്റത്തെ നല്ലകാലം
കൊറോണയെന്നൊരു മഹാമാരിയാൽ
തളച്ചിടപ്പെട്ട ഞങ്ങൾ തൻ നാളുകൾ
എന്നുമെന്നോർമ്മയിൽ മായാതെ നിൽക്കുന്ന
ആ നല്ല കാലം ഇനി എന്നു വരും!
നഷ്ടസ്വപ്നങ്ങളെ തിരിച്ചു തന്നിടുമോ
കാലമേ നീ പോയ് മറിഞ്ഞിടുമ്പോൾ
നഷ്ട ബാല്യങ്ങളെ
തിരികെ തന്നീടുവാൻ
എന്നെങ്കിലും നിനക്കാവുമോ കാലമേ…


Harishankar 1200

6 . കുരുതി
ഹരിശങ്കർ ആർ

കണ്ണിൽ വെറുപ്പിന്റെ പാളി മൂടിയിരിക്കുന്നു
ലോകം അന്ധതയിലാണ്ടിരിക്കുന്നു
ദാഹിച്ചു വലഞ്ഞ ഞാൻ ഒരു നദിയുടെ അടുത്തേക്കു ചെന്നു
ആ നദിക്ക് ചോരയുടെ മണമുണ്ടായിരിക്കുന്നു
അതാ ഒരുത്തൻ ഓടി വരുന്നു
കൈയ്യിൽ കിട്ടിയ കല്ലുകൊണ്ട് അവന്റെ തല പൊട്ടിച്ച്
ചോര നക്കി കുടിച്ച് ഒരു കുരയോടെ നാലുകാലിൽ ഓടിപ്പോയി…


Amna Fathima 1200

7 . The Wound
Amna Fathima Suhail

A wound that can
be never healed,
is the one left by
someone who left us.
A wound that breaks
you hard enough,
one that shows pain
in different ways.

But the wound stays
only to those desperate.
It burns only to those
who has lost their loved ones.
A wound that make you
want to touch them, to feel them.
As the wound for others
is only for name sake.

A wound that can make you
sleepless for weeks.
One that’s carved
really deep inside.
A wound that makes you
lose your senses.
One that remains
forever and ever.


Shahma 1200

പലായനം
ഷഹ്‌മ കെ

പോകാം; യാത്രയെന്നുമാത്രം
ഉണ്ടില്ല, ഉറങ്ങിയില്ല, കറങ്ങിയില്ല
കുടുക്കുള്ള ബാഗിൽ
കുപ്പായങ്ങൾ തിരുകിയില്ല
ഉടുപ്പൊന്നുമാറാതെ, ഉത്സാഹമില്ലാതെ, ഉന്മാദമില്ലാതെ
യാത്ര പറയാതൊരു യാത്ര
വ്യാധിക്കും നീതിക്കും ആധിക്കും
മുകളിലൊരു യാത്ര
കൂട്ടകുരുക്കുകൾ കുടുങ്ങാതെ പൊട്ടിച്ച്
കാലമാകാനൊരു യാത്ര
മിടിപ്പും തുടിപ്പും അടുക്കിപ്പിടിച്ചൊരു
ശ്വാസമായി തീരാനീ യാത്ര
പേര് പലായനം.

<strong>ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ <a href=”https://wa.me/+919048906827″ target=”_parent”>ഇവിടെ ക്ലിക്ക് ചെയ്യുക</a></strong>

<strong>ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in</strong>

<em>ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.</em>

LEAVE A REPLY

Please enter your comment!
Please enter your name here