Homeകവിതകൾ

കവിതകൾ

കവിതക്കൂട്ട്

അനൂപ് ഗോപാലകൃഷ്ണൻ(1)ഓർമ്മവരാറുണ്ടിടയ്ക്ക്, ഇടികുടുങ്ങുന്നൊരു മഴയത്ത് കവുങ്ങുപാള കുടയാക്കി നിനക്കൊപ്പം തോണിപ്പടിയിലെ വിറത്തണുപ്പിലിരുന്ന- ക്കരെയിറങ്ങിയതുംഒന്നരവെയിലിലുണക്കുന്ന വിത്ത് നിലാസാധകത്തിനു വെച്ച്, മുറ്റത്ത്, നിന്റെ മടിയിൽ കിടന്ന് കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു കാതോർത്തതുംതടം കോരലും തളിച്ചുനനയുമൊക്കെ കഴിഞ്ഞ് കിണറ്റിൻകരയിലെത്തുന്ന നിന്റെ വിയർപ്പിൽ വാഴച്ചുണ്ടിന്റെ മണമുതിരുന്നതും വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ വയൽക്കുളത്തിലേക്ക് നടക്കുന്നതും തേവരെ തൊഴുതുരിയാടിയെത്തുന്ന നിന്റെ ഭസ്മക്കുറിച്ചേലുംവളപ്പിലെ മുണ്ടവരിക്കയടർത്താറായെന്ന് തൊട്ടോർമ്മിപ്പിച്ചതും, അടുപ്പിൽ തിള വന്ന് പാകം നോക്കുമ്പോൾ ഇലയിട്ട്...

രാത്രികൾ പനിക്കുമ്പോൾ

കവിത ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട് അവിടെ, നനഞ്ഞ  തുണിയുമായി ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും മധ്യവയസിൽ എത്തിയ ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം ചേർന്നു കിടക്കുന്ന കണവന്റെ ചിഹ്നം വിളികൾക്ക് കാതു കൊടുത്ത അതെ മനസിന് പ്രായം ഇരുപത് തികയാറായി അതുകൊണ്ടാകാം പത്തു തികയാത്ത മകന്റെ മടുപ്പിൽ അവൾക്ക്...

‘ഇന്നി’ന്റെ കുമ്പസാരം…

കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ വിശ്രമവേളകൾ തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ, ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ 'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി വംശവും രോഷവും ഭാഗിച്ചെടുത്ത് നരഭോജികളാവാൻ മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ അരിച്ചിറങ്ങുന്ന നൈമിഷികതയുടെ അരണ്ട വെളിച്ചം.. അതിൽ, ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ ചിരിയുടെ ചവറ്റുകൊട്ടകൾ.. അതിൽ...

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

ഇരുട്ട്

സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ ഇരുട്ടുപറന്നുവന്ന് മരക്കൊമ്പിലിരിയ്ക്കുന്നു. മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ പാടത്തുപരക്കുന്നു. ചെറിയചെറിയ പേടികള്‍ ഈയ്യാംപാറ്റകളെപ്പോലെ ഒറ്റയ്ക്കും കൂട്ടായും പറന്നുവരുന്നു. വെളിച്ചവും ഞാനും കെട്ടിപ്പിടിയ്ക്കുന്നു. ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു. ഇരുട്ട് ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു. കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍ പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയെ നോക്കിനില്‍ക്കുകയാണൊരാള്‍. അവള്‍ക്കുചുറ്റുമുള്ള ഇരുട്ട് അയാളുടെ നോട്ടത്തെ അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്. ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ അവള്‍ക്കുചുറ്റും വാലാട്ടിനടന്ന് മോങ്ങിക്കൊണ്ട് മടങ്ങുകയാണത്. അവള്‍ക്ക് അയാളെക്കാണാനാവാത്തതുകൊണ്ട് അയാള്‍ക്ക് അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

ശപിക്കപ്പെട്ട പിതാവിന്

കവിത സുരേഷ് നാരായണൻഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ  ശപിക്കപ്പെട്ട പിതാവേ, നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി; ഒലീവിലക്കിരീടം മങ്ങിപ്പോയി .ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി; നീ ചിന്തിയ   അവസാന തുള്ളി രക്തവും  അശുദ്ധമായി.അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അലമുറകളെ നീ കാണാത്തതെന്ത് ?2000 വർഷങ്ങൾക്കിപ്പുറം, ശുഷ്കിച്ചുപോയ നിൻറെ  അരുളപ്പാടുകളെല്ലാം അനുനിമിഷം തിടം വെച്ചുകൊണ്ടേയിരുന്ന  നിൻറെ നിസ്സഹായതകളാൽ  ക്രൂരമായ് മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു....ആത്മ...

ഡീജെ

കവിത താരാനാഥ്‌. ആർഒരു കഷണം കാന്തത്തിന് ഒരു പിടി മണലിൻന്മേൽ ഉളവാകും സ്വാധീനം ? ഒരു പൈഡ് പൈപ്പർ ഊതുന്നൊരു നാദത്തിൻ അനുധാവന ശബ്ദം ? പ്രാചീന തപസ്വികൾ തൻ ആവാഹന സിദ്ധി ?* * *ആ പാട്ടിൽ ഞാൻ കാറ്റത്തുലയുന്നൊരു കാറ്റാടി വരിവരിയായ് നിരനിരയായ് ആടുന്നുണ്ടൊരുപോലെ ഒരു കടലിൻ തീരം പോൽ ഒരു...

അതിര്

ഇഖ്ബാല്‍ ദുറാനിസ്വന്തമായ് അതിരടയാളമിട്ട പോലെ.മുന്നോട്ട് തിരയടിച്ചും പിന്നോട്ട് ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ് മോഹത്തി - ലാവുമ്പോള്‍.കരയെ വാരി പുണര്‍ന്നും.ആരോ തടഞ്ഞപ്പോലെ പിന്‍വലിഞ്ഞും.ശരിക്കും കടലിന്റെ അതിരടയാളം സ്വന്തമാക്കുന്നു.നമുക്കുള്ളിലെ ചില പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

ഏദൻ തോട്ടം

കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്. തുളച്ച് കയറുന്ന വിടർച്ചയിൽ അവളുടെ വിയർപ്പു മണം. വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്. തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ നീളൻ വരാന്തയുടെ ചാരുപടി അതിനടുത്തവസാനിക്കുന്നു. മഴയുടെ പ്രാന്തൻ പെയ്ത്തുമായി മറ്റൊരുവൾ നട്ട പാരിജാതം ആദ്യ പ്രണയം പോലെ നേർത്ത് വിരിഞ്ഞു. ഒളിച്ച് നിൽക്കുന്ന...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...
spot_imgspot_img