Homeകവിതകൾ

കവിതകൾ

ഒരേ വഴിയിൽ രണ്ടു പേർ

കവിതസജ്ന ടി.പി കവർ പെയ്ന്റിംഗ് : ആഷ്മി സുബേഷ്ചിലതൊക്കെ കണ്ണുകളിൽ നിന്നേ കണ്ടെടുക്കാം, ഒരു ഇമ ചിമ്മലിനും മായ്ക്കാനാവാതെ ഒരു ദിശ തെറ്റിയ നോട്ടത്തിനും ഒളിപ്പിക്കാനാവാതെ ചിലതൊക്കെ കണ്ണുകളിൽ തന്നെ ബാക്കിയാവുന്നുണ്ട്...(adsbygoogle = window.adsbygoogle || ).push({});ചില നേരത്തെ...

വെളിപാട്

ദിലീപ് എസ്. ഡി.ഉച്ചക്കിറുക്കിന്റെ ഉച്ഛാസം മുറുകിയപ്പോൾ ഒരു വെളിപാടുണ്ടായി... "മരുഭൂമികൾ ഉണ്ടാവുന്നതെങ്ങനെ?''പ്രണയവും കലഹവും മറന്ന്... പ്രതിഷേധവും മറന്ന്... കണ്ടതിനോടും കേട്ടതിനോടും മിണ്ടാതെ മുഷ്ടിചുരുട്ടാതെ അവനവനിസത്തിന്റെ ഹോൾസെയിൽ ഡീലറായി മൗനവൃതവുമനുഷ്ഠിച്ച് നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ ഒരു സംശയം ബാക്കി...വായിച്ചുതീർത്ത പുസ്തകങ്ങളും കണ്ടുതീർത്ത കിനാക്കളും ആരുടെ കണക്കുപുസ്തകത്തിലാണ് സൂക്ഷിക്കുക... നന്മയും ആത്മാർഥതയും ആരുടെകൂടെയാണ് ഒളിച്ചോടിപ്പോയത്...ഒരു...

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു നോട്ടമില്ലാത്ത കാഴ്ചകൾ പോലെ സംഗീതം. നേരിയ ഒച്ചയിൽ ഗിറ്റാറിൻ്റെ ദീനസ്വരം യാത്ര അയപ്പിൻ്റെ അറ്റത്ത് നീങ്ങി നീങ്ങി മറയുന്ന തോണി വിദൂരയാത്രയുടെ...

വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

സ്മിത ഗിരീഷ്തമ്പുരാനേ.... ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ നിന്നും, കൈപിടിച്ചിറക്കി, സൂര്യനു നേരേ നീയെന്നെ- തിരിച്ചു നിറുത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് വെളിച്ചം വഴങ്ങുന്നേയുണ്ടായിരുന്നില്ല.... എങ്കിലും, തമ്പുരാനേ... നിന്റെ കണ്ണുകളുടെ തണലിലേക്ക് ചേർന്നു നിന്നു കൊണ്ടു ഒരു നിമിഷം കറക്കം നിലച്ച പോലെ തോന്നിച്ച ഭൂമിയിലേക്ക് ഞാൻ കാലുറപ്പിച്ചു വെച്ചു.... ! തമ്പുരാനേ, മുതുകിൽ തീമുദ്ര പതിപ്പിക്കപ്പെട്ടൊരു അടിമപ്പെണ്ണായിരുന്നു ഞാൻ... ഒരു...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിതധന്യ ഇന്ദുചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി ലോഗൗട്ട് ചെയ്യുന്നുഅതേ നിമിഷത്തിൽ ഒരു പുതിയ സൂര്യനിലേക്ക് ഉണർന്നെണീക്കാൻ ഓർമപ്പെടുത്തുന്നുഞാനെന്നെ കെട്ടിപ്പിടിക്കുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ

രഗില സജിഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ് മായ്ച്ച് കളയുക.വർത്തമാനത്തിന്നിടെ കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു. ചായക്കോപ്പയിലൊട്ടിയ നിന്റെ ചുണ്ട് തുടച്ചു നീക്കി. കിടക്ക വിരിയിലെ മണം കുടഞ്ഞിട്ടു . നീ മറിച്ചു നോക്കിയ പുസ്തകത്തിലെ നിന്റെ വിരലുകൾ മടക്കി വച്ചു. നീ പാകം ചെയ്ത...

മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!

Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷഅശ്വതി രാജൻമനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ! നിന്റെ വിഴുപ്പുകൾ എന്റെ അരൂപത്തിനേയും വികൃതമാക്കുന്നു.ഞാൻ നിനക്ക് എന്റെ ചോരയും ഹൃദയവും തന്നു. എന്റെ പിതൃത്വം കൊണ്ട്...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

രാത്രിമഴഒരു രാത്രിയെ അലക്കിപ്പിഴിഞ്ഞ് കരികളഞ്ഞ് ഉണക്കാനിടുമ്പോള്‍ പകലേ പകലേയെന്ന് വിളിച്ച് മഴ വരുന്നു, മനസ്സു പോലെ നനച്ചു കളയുന്നു..നമ്മള്‍നീ അറിഞ്ഞില്ലേ പെണ്ണേ, നമ്മുക്കിടയിലെ രാജ്യം ചുരുങ്ങിപ്പോയത് ? അതിര്‍ത്തിവേലികള്‍ പൂക്കള്‍ നിറഞ്ഞ പരുത്തിച്ചെടികളായ് മാറിയിരിക്കുന്നു അതിലെ രണ്ടുപൂക്കാളായ് കാറ്റത്ത് തലയാട്ടി, തലയാട്ടി നമ്മള്‍ ചേര്‍ന്നിരിക്കുന്നു ഇപ്പോള്‍...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...
spot_imgspot_img