ബിന്ദുബാബു
പൂക്കാൻ മറന്ന
പാരിജാതവും…
തളിർക്കാൻ മടിക്കും
തേൻമാവും…
വിടരാത്ത മുല്ലയും
നിറം മങ്ങിയ
ചെമ്പനീർപ്പൂക്കളും
എന്റെ സ്വപ്നങ്ങളിലേക്ക്
ചേക്കേറിത്തുടങ്ങി….
പാട്ടു മറന്ന ഒറ്റമൈന
തലയ്ക്കു ചുറ്റും
വട്ടമിടുന്നു….
താളം പിഴച്ച
രാപ്പാടിതൻ ഗീതം
കാതുകളെ
നിറയ്ക്കുന്നു…
ലക്ഷ്യം മറന്നൊരു
പത്തേമാരി
കറുത്ത കൊടിയേന്തി
എനിക്കു നേരെ
കൈനീട്ടി ഒഴുകി വരുന്നു..
കടിഞ്ഞാൺ
കൈവിട്ടുപോയൊരുള്ളവുമായെ-
ത്തിപ്പിടിക്കട്ടെ
ഞാനെന്റെ പത്തേമാരിയെ…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.