Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...

ചിറകു മുളയ്ക്കാത്ത സ്വപ്‌നങ്ങൾ

കവിതഫായിദ വാണിമേൽസ്വപ്നങ്ങളേറെയുണ്ട്, ഒന്ന് പൊടുന്നനെ പൊട്ടിപ്പിളരുന്നത്. അസ്‌ഥികൾ നനുനനെ നുറുക്കിക്കൊണ്ട്,ലാവയൊഴുകുന്നതുപോലെ പതിയെപ്പതിയെ അവ നമ്മെ വിട്ടുപോകും.ചിലവ, നോക്കിനോക്കിയിരുന്ന്, പൊടിക്കുഞ്ഞിനെയെന്നോണം, ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും ചിറകുമുളക്കില്ല.ചിറകുമുളക്കാത്തവ മനസിന്റെയടിത്തട്ടിൽക്കിടന്ന്, ഇല്ലാത്ത ചിറകിട്ടടിച്ച്, അലോസരപ്പെടുത്തി ഞങ്ങളിവിടെത്തന്നെയുണ്ടെന്നോർമ്മപ്പെടുത്തും.ഓർമഞ്ഞരമ്പുകളിൽ കേറിക്കൂടി, ചിറകില്ലാത്ത സ്വപ്‌നങ്ങൾ ഓരോ ദിനരാത്രങ്ങളിലും വീർപ്പുമുട്ടിച്ച്, നിന്റെ പ്രവർത്തനക്ഷമതയെ പല്ലിളിക്കും.അപ്പോഴൊക്കെ നീ, പ്രതീക്ഷ തരുന്ന മുഖംമൂടിയണിയുന്നു. ഒരു സിനിമയിലെ നായകനാണെന്നോ ഒരുയർന്ന ഉദ്യോഗസ്‌ഥനെന്നോണമോ സന്തോഷിക്കാൻ കാൽക്കാശ്‌...

കടവ്

കവിതറോബിൻ എഴുത്തുപുര ചിത്രീകരണം: സുബേഷ് പത്മനാഭൻഞങ്ങൾക്കൊരു കുളിക്കടവുണ്ട് ഞങ്ങൾക്കു മാത്രംഇരുട്ടും നഗരവും ശ്മശാനങ്ങളും കടന്ന് ഒരു കാരണവുമില്ലാതെ മൂർച്ചയുടെ ആ ഒറ്റനിമിഷത്തിൽ വേദനിച്ച് തിരിച്ചുവരുമ്പോൾ മേലാകെ അഴുക്കു പുരണ്ടിരിക്കുംആകാശത്ത് രണ്ട് ബഹിരാകാശ- നിലയങ്ങൾ പോലെ സ്വർഗവും നരകവും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നി നീങ്ങുമ്പോൾസർപ്പം ആപ്പിൾ കൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള ഏതോ നിമിഷത്തിന്റെ ഉലച്ചിലിൽ ഞങ്ങൾ കടവിലേക്കിറങ്ങും ഞങ്ങൾക്കു മാത്രമുള്ള കടവിൽ.... ആത്മ...

ഒരു പാറ പുഴയാകും വിധം

കവിതസുനിത ഗണേഷ്ദൂരെയായിരുന്നു..ദൂരെ..ദൂരെ ഒരു പുൽച്ചാടി തന്റെ മെല്ലിച്ച കാലുകൾ കൊണ്ട് സ്വപ്നദൂരങ്ങളെ അളന്നു കൊണ്ടിരുന്നു. കനവുകൾ വെന്ത തട്ടകത്തിൽ അതിന്റെ നേർത്ത ചർമം നീറിക്കൊണ്ടിരുന്നു.പച്ചമരുന്നുകൾ വേരാഴ്ത്തി നിൽക്കുന്ന പുഴക്കരയിൽ മൃതസഞ്ജീവനി തിരയുന്നു പുൽച്ചാടി.. കുഴയുന്നു കാലുകൾ.. പാറ... മുന്നിലിപ്പോൾ ഒരു പാറ മാത്രം. നെറുകയിൽ അണിഞ്ഞ കിരീടത്തിലെ മരതകം പോലെ തിളങ്ങുന്നു അവൾ തേടും മരുന്ന്....

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

തീണ്ടാരിപ്പായയിൽ

കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ ക്രിസ്മസ് തലേന്നാണ് 'അശുദ്ധം'എന്ന വാക്കിനെ തൊട്ടറിയാനായത്. അതിന് കാപ്പി കലർന്നൊരു ചോപ്പുനിറമായിരുന്നു. ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന തട്ടിയടർത്തിയ ബാല്യത്തിൽ ഒറ്റമുണ്ട് കീറിയതിൽ ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ ഞാനശുദ്ധയാണെന്ന്. തൊട്ടപ്പുറത്തെമരപ്പലകപിടിച്ച് ഞാനുറക്കെക്കരഞ്ഞപ്പോൾ മാറ്റാരൊക്കെയോ മൊഴിഞ്ഞു, പലക ശുദ്ധിയാക്കണമെന്ന്. അന്ധാളിപ്പ് പരന്നപകലിലൊന്നിൽ വിശ്രമിക്കാനായ്‌മാത്രവർ എന്റെ കൗമാരത്തിലേക്ക് കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.തീണ്ടാരിപ്പായയെന്നു പേരിട്ട് അവരെന്നെനിവർത്തിക്കിടത്തി. നിവരാത്ത സ്വപ്നങ്ങളുമായി ഞാനും.. ആർക്കും വേണ്ടാത്തൊരവശയെപ്പോൽ, ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും. വാർത്തുകുത്തിയ...

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം!കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം!പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...
spot_imgspot_img