Homeകവിതകൾ

കവിതകൾ

ഡെത്ത് റിപ്പബ്ലിക്ക്

കവിത ആർദ്ര അക്ഷരിഅന്ന് നമ്മൾ കാടിനറ്റത്തെ മൺവീട്ടിലായിരുന്നു. തറ പാകിയ പുസ്തകങ്ങൾ ഇളക്കി വായിച്ചും മേൽക്കൂര മേഞ്ഞ സാന്തുരികൾ വലിച്ചു മീട്ടിയും നമ്മളതിനകത്തു നടന്നു. നമ്മുടെ മേശവലിപ്പ് നിറയെ നീണ്ടിക്കിഴങ്ങുകൾ, അടുക്കളയ്ക്കകത്ത് കാട്ടുപൂക്കൾ, കിടപ്പുമുറിയിലങ്ങോളം വിഷപ്പാമ്പുകൾ. അന്നു രാത്രി പെയ്ത മഴ മുഴുവൻ നമ്മളൊന്നിച്ചു കൊണ്ടു. കണ്ടെടുക്കാൻ പാകത്തിൽ ഒരു കാടിനെ തൊടിയിലൊളിപ്പിച്ചു വെച്ചു. ശേഷം, ആയിരം വർഷങ്ങൾ ഒന്നിച്ചു മരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു നീണ്ട...

സംശയങ്ങൾ

അഹ് മദ് മുഈനുദ്ദീൻമെലിഞ്ഞൊരു വഴി രണ്ടായി പിരിയുന്നിടത്ത് തുടങ്ങും സംശയങ്ങൾ ഇടത്തോട്ടോ, വലത്തോട്ടൊ? എത്രയോ വട്ടം വന്നതാണ് ഇനിയും വരേണ്ടി വരും വഴിയടയാളങ്ങൾ വിരൽ ചൂണ്ടികൾ കാഴ്ച്ച മറച്ച് എവിടെയെങ്കിലും തൂങ്ങിക്കിടപ്പുണ്ടാകുംകുറേകൂടി മുന്നോട്ട് പോയപ്പോഴാണ് സംശയം കനത്തത് അടയാളങ്ങളിൽ ഉറപ്പിച്ച് നിർത്തിയിരുന്ന ഞാവൽമരം ഈ വഴിയിലുമുണ്ട് മുൻവാതിലുകൾ അടഞ്ഞുകിടക്കുന്ന വീടുകൾ കുഞ്ഞു കാൽപ്പാദം പതിയാത്ത മുറ്റങ്ങൾമരിച്ചുപോയൊരു...

കടലെടുത്തത്

കവിത അർച്ചന      അങ്ങനെ ഒരു ദിവസം അവർ ഒരേ കടലിൻറെ രണ്ടതിരിൽ ചെന്നിരിക്കുന്നു. അതിലെ അവൾ തിരകളെ ചുരുട്ടി എതിരേക്ക് കാതോർക്കുന്നു. അവർ തുഴഞ്ഞൊഴുകിയ കടലാസു തോണികളെ തിരയുന്നു. കടലിന്റെ ടച്ച് സ്ക്രീനിൽ മീനുകൾ കൊണ്ടെഴുതി വച്ച പ്രണയഗീതങ്ങൾ ഉരസി നോക്കുന്നു. ആഴങ്ങളിലേക്ക് നൂണ്ടിറങ്ങി കഥകളെഴുതിയ ഇച്ചൂളി തൊണ്ടുകൾ നുണച്ചിറക്കുന്നു . തിരയവളെ...

അയാളിറക്കത്തിൽ

കവിതലിഖിത ദാസ്ഇറങ്ങിപ്പോയ ഒരു മനുഷ്യനെ നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ അയാൾ അപ്രതീക്ഷിതമായി തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?അയാളുടെ നരച്ച ചിരി - പാകമല്ലാത്ത ഒരു കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ ഉടലുപോലെ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. അയാളുടെ നോട്ടം - എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും ഒത്തുകിട്ടാത്ത ഒരു...

അലാസ്യക്കാരി

കവിത യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...

സൂര്യാസ്തമയങ്ങൾ

കവിത സ്നേഹ മാണിക്കത്ത് സൂര്യാസ്തമയങ്ങൾ കടും നിറം നൽകിയ ഓർമ്മകളിൽ ഹൃദയസ്പന്ദനങ്ങൾക്കും കാല്പനികതയ്ക്കും ഒരിടം നൽകി ചിന്താമഗ്നയാകുന്ന നിമിഷത്തിൽ നിങ്ങളുടേതായിരുന്ന മനുഷ്യരെ വഴിയോരത്തെ മരപ്പീടികയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രംഗം ആയിരം തവണ നാടകം കളിച്ചു നോക്കുക. നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം മണത്തു ചുണ്ടിലേക്കും കഴുത്തിലേക്കും മീൻ ചുംബനങ്ങൾ ഏകാൻ, അവരുടെ മീശത്തുമ്പുകൾ, ദൃതി കാണിക്കുന്ന നിമിഷങ്ങൾ ഓർക്കുക നിങ്ങളുടെ ശബ്ദം ഉന്മാദമായി അവരിൽ നിറഞ്ഞ നിഴൽ സംഭാഷണം ഓർക്കുക അപ്രതീക്ഷിതമായി അവരുടെ പുതിയ കാമുകിയുമൊത്ത് ഒരേ പരീക്ഷ...

നിങ്ങൾ അടയാളപ്പെടുന്നത് ..

കവിത നിമ. ആർ. നാഥ്‌നോക്കൂ.. വഴികൾ പഴയതു തന്നെയെന്നു  തോന്നും. എത്രയോ  പരിചിതമെന്നു ഉറപ്പിക്കും.   എന്നിരിക്കിലും , നിങ്ങളില്ലായ്മയുമായി  പൊരുത്തപ്പെട്ടവളിലേക്കു , തിരികെ കയറി ചെല്ലരുത് . നനുത്തതും  തെഴുത്തതുമായ, സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ തിരയരുത് . വലിച്ചെറിഞ്ഞ  പാതയിൽ...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...
spot_imgspot_img