Homeകവിതകൾ

കവിതകൾ

കാവൽ

കവിത പ്രശാന്ത് പി എസ് ചിത്രീകരണം : സുബേഷ് പത്മനാഭൻരാത്രിയിൽ പുറത്ത് മഴ പെയ്യുമ്പോൾ മുറിയുടെ ചുവരിനും മുറ്റത്തെ പേരമരത്തിനുമിടയിൽ ഒരു പ്രേതം വന്ന് എനിയ്ക്ക് കാവലിരിയ്ക്കുന്നുണ്ടെന്ന് തോന്നിയത് ഇന്നലെ മുതലാണ്. കാറ്റിനെ തടുത്ത്, ഇടിമിന്നലിനെയകറ്റി അത് മഴയെ അളന്നുകൊണ്ടിരിയ്ക്കും. ഇന്ന് രാത്രി ഇടക്കിടെ മുറിഞ്ഞു പെയ്ത മഴയുടെ ഇടവളേയിലെപ്പൊഴൊ ജാലകത്തിൽ മുട്ടി പ്രേതം എന്നോട് സംസാരിക്കാൻ വന്നു. പേരമരത്തിൽ മഴയത്ത് തൂങ്ങിക്കിടന്ന വവ്വാൽ ഒരു രാത്രി പോലും എന്നെ...

ഏകാന്തത- ഒരാത്മഹത്യാ കുറിപ്പ്

കവിത ശശി കാട്ടൂർവാതായനങ്ങൾ തുറന്നു വെച്ചിട്ടും ഞാനിപ്പോഴും ഇരുട്ടിലാണെന്നു തിരിച്ചറിയുന്നുനിശീഥിനിയിൽ നിലാവിന്റെ സ്വർണ്ണ തലപ്പാവ് ധരിച്ചു ഉടലിൽ കറുപ്പ് പൂശി നിൽപ്പുണ്ട് , പകലിലെ അതേ വന്മരങ്ങൾ ...!ശബ്ദമില്ലായ്മയുടെ ഒച്ചകൾ കാതുകളെ കീറിപ്പറിക്കാൻ തുടങ്ങിയിരിക്കുന്നു കാത്തിരിപ്പെന്ന ക്രൂരമൃഗം കണ്ണിൽ കയറി കാഴ്ചയെ മുറിപ്പെടുത്തിയിരിക്കുന്നുഏകാന്തത തിന്നു തിന്നു മടുത്തുപ്പോയതുകൊണ്ടാണ് നിന്നെയൊന്നു കാണാൻ കഴിഞ്ഞെങ്കിലെന്നു...

സ്വാഭാവികം

കവിതടോബി തലയൽവാക്കുകൾ കൊണ്ട് മുറിവേറ്റവരുടെ മരണം നിശ്ശബ്ദതയുടെ ആഴത്തിൽ ശ്വാസംമുട്ടിയാണ് സംഭവിക്കുക. ദംശനമേറ്റതിന്റെ ഓർമ്മകൾ ചോരയോട്ടം നിലച്ച ഞരമ്പുകളിൽ കരിയിലക്കൈകളിലെ അഴുകിത്തുടങ്ങിയ രേഖകൾ പോലെ കരുവാളിച്ചു കിടക്കണമെന്നില്ല, പൊട്ടിത്തെറിക്കുമായിരുന്ന ഒരു സ്റ്റൗവ് അനുഭവിച്ച വീർപ്പുമുട്ടലുകൾ മുഖത്ത് പുകയുന്നുണ്ടാവില്ല, കിടപ്പുമുറിയിലെ അപമാനങ്ങളോ അവഗണനകളോ എവിടെയും തിണർത്തുകിടപ്പുണ്ടാവില്ല, ഭർത്തൃപീഡനമെന്നോ ഭാര്യാപീഡനമെന്നോ സ്ത്രീധന പീഡനമെന്നോ അകമുറിവുകളിൽ അടയാളമുണ്ടാവില്ല, പിടച്ചിലുകൾ വറ്റിപ്പോയ ഹൃദയത്തിൽ വാർന്നുപോയ സങ്കടങ്ങൾ ഒരു മാപിനിയും സൂചിപ്പിക്കില്ല, അസ്വാഭാവികതകളുടെ വിരൽപ്പാടുകളും ഒരിടത്തും പതിഞ്ഞിട്ടുണ്ടാവില്ല, വാർദ്ധക്യസഹജമായ അസുഖത്താലോ മറ്റുസ്വാഭാവിക...

അഞ്ചു കവിതകൾ

കവിതമുനീർ അഗ്രഗാമി1. വേനൽത്തടാകംചിറകുണ്ടായിട്ടു തന്നെയാണ് വേനലിൽ അതു പറന്നു പോയത്.അദൃശ്യമായ പറക്കലിന്റെ ആധിയിൽ അവിടെ ഒരു കിളിക്കൂട് അത് ബാക്കി വെച്ചിരിക്കുന്നുപൊഴിഞ്ഞ തൂവലുകളും ചൂടും ചൂരും ഓർമ്മകളുടെ മീൻമുള്ളുകളും കൂട്ടിൽ അതിനെ ഓർത്ത് കിടക്കുന്നുഅതിൽ നിന്ന് അതിന്റ ഓർമ്മയുടെ അവസാനത്തെ ചലനം കൊത്തിയെടുക്കുന്നു , ഒരു കൊറ്റിഎത്ര വിദഗ്ധമായാണ് തടാകം...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

ആരും കാണാത്ത ചില മരണങ്ങൾ

കവിത ശ്രീലേഖ എൽ. കെമരണമെത്തുമ്പോൾ ഞാനറികയില്ലെങ്കിലും വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായുംഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ ജലമൊരൽപം പകർന്നു തന്നീടണം വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ അധരമൽപ്പമായ് ചേർത്തു വെച്ചീടണംപറയുവാൻ ബാക്കി വെച്ച സ്വകാര്യങ്ങൾ ചില നിമിഷ സ്ഥലികൾ, പിറന്ന വാക്കുകൾ ഒടുവിലായ് കാത്തിരുന്ന കടത്തിണ്ണയിൽ വെറുതെ ബാക്കി വെച്ച...

വീട്ടിലേക്കുള്ള വഴി

കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ വീട്ടിലേക്കുള്ള വഴിയായി അക്കരെ നിന്നും നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ കാലുകൾക്ക് വേഗമേറും പരിചിതനായ കാറ്റ് നനുനനുത്ത മഴയുമായ് അരികിലെത്തും ദാ ഇനിയൊരല്പം മാത്രമെന്ന് വഴികളോരോന്നും മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ ആവലാതികൾ പിഴിഞ്ഞ് ഉണക്കാനിടാം മാസ്ക്കിനെ ഊരിയെറിഞ്ഞ് വിയർപ്പിനെ തുടച്ചുകളയാം അഴിച്ചിട്ട കൈലി എടുത്തുടുത്ത് ആഞ്ഞൊരു നെടുവീർപ്പെടുക്കാം വാതിലുകൾ ചേർത്തടച്ച് വിഴുപ്പുചുമക്കുന്ന മുറികളെ തുറന്നിടാം കിടക്കയോരം പടർന്നുകയറി ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു കോട്ടുവായിട്ടുണരും നേരം മധുരമാർന്ന കട്ടനിൽ ഒരു...

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

ട്രോൾ കവിതകൾ (ഭാഗം: 3)

കവിത വിമീഷ് മണിയൂർ ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ. അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും. ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും. ശരീരം മുഴുവൻ...

പന്തുകളി

കവിതഭാഗ്യശ്രീ രവീന്ദ്രൻ വി.ആർകടുത്ത വേനൽ, എളമ്പിലാട്ട് വയലിൽ പന്തുരുണ്ടു. ദൂരെ വറ്റിയ കുണ്ടിനരികെ, "എന്താക്കളെ?" എന്നൊരു കൊച്ച പറന്നിറങ്ങി. "ഏയില്ലക്കളെ" എന്ന് പശു മേഞ്ഞു. കൈക്കപ്പുല്ലും ആമ്പലും അരിഞ്ഞ് അമ്മ വല്ലം നെറച്ചു. വേനലവധിയുടെ ആൺതിമിർപ്പിൽ പന്തുരുളും പോലെ ഉള്ളുരുണ്ടു. ഒറ്റ ചവിട്ട് ഒരു...
spot_imgspot_img