കവിത
ഭാഗ്യശ്രീ രവീന്ദ്രൻ വി.ആർ
കടുത്ത വേനൽ,
എളമ്പിലാട്ട് വയലിൽ പന്തുരുണ്ടു.
ദൂരെ വറ്റിയ കുണ്ടിനരികെ,
“എന്താക്കളെ?” എന്നൊരു കൊച്ച പറന്നിറങ്ങി.
“ഏയില്ലക്കളെ” എന്ന് പശു മേഞ്ഞു.
കൈക്കപ്പുല്ലും ആമ്പലും അരിഞ്ഞ് അമ്മ വല്ലം നെറച്ചു.
വേനലവധിയുടെ ആൺതിമിർപ്പിൽ പന്തുരുളും പോലെ ഉള്ളുരുണ്ടു.
ഒറ്റ ചവിട്ട്
ഒരു നമച്ചിത്തോട് പന്തായി.
അമ്മ പുല്ലരിഞ്ഞു തീരും വരെ
എളമ്പിലാട്ട് വയലിൽ ഒറ്റയ്ക്ക് ഞാനുരുണ്ടു.

…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : edi[email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.