Homeചിത്രകല

ചിത്രകല

ചിത്രച്ചന്തക്ക് വർണാഭമായ തുടക്കം

കോഴിക്കോട്: ചിത്രങ്ങളും ശിൽപങ്ങളും മറ്റു കലാവിഷ്‌കാരങ്ങളും പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും കോഴിക്കോട് നഗരത്തിൽ ഒരിടം. കോഴിക്കോട് ചാലപ്പുറത്തുള്ള ഷറാട്ടൺ കോംപ്ലക്‌സിലാണ് സംസ്ഥാനത്തെ ആദ്യ ചിത്രച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. പെയ്ന്റിംഗ്, ശിൽപ്പം, കാർട്ടൂൺ, കാരിക്കേച്ചർ പ്രദർശനവും...

ആവണിപൂവരങ്ങ്; വിളംബര ഗാനം സി.ഡി. പ്രകാശനം ചെയ്തു

കലാലയം ഹാളില്‍ നടന്ന പരിപാടിയില്‍ ശിവദാസ് പൊയില്‍ക്കാവിന് നല്‍കി പ്രേംകുമാര്‍ വടകര സി.ഡി.യുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ആയിരത്തഞ്ഞൂറോളം സമ്മാനങ്ങളുമായി അഖിലേന്ത്യാ ബാലചിത്രരചനാ മത്സരം

കോഴിക്കോട്: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും അംഗീകാരത്തോടെ യൂണിവേഴ്‌സല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ബാലചിത്രരചനാ മത്സരമായ 'വര്‍ണ്ണോത്സവം 2019' സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഹാളില്‍ വെച്ച് ജനുവരി 2ന് രാവിലെ 9 മണിയ്ക്ക് മത്സരം...

നിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

നിറങ്ങളിൽ കാടുനിറഞ്ഞു ബഹുസ്വരതയുടെ വർണങ്ങളിൽ പ്രതിരോധത്തിന്റെ ചിത്രങ്ങൾനിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചുനിലമ്പൂർ: നിറങ്ങളിൽ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാൻവാസുകളിലേക്ക് പടർന്നു. നിലമ്പൂർ തേക്കുകാട്ടിൽ നടന്ന ചിത്രകലാ ക്യാമ്പിൽ...

ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്പ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശ്ശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്‌കാരങ്ങള്‍ക്ക് 17 പേര്‍ അര്‍ഹരായി. ഈ വര്‍ഷം കലാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും മത്സരത്തിനുമായി പെയിന്റിങ് ശില്പം വിഭാഗങ്ങളില്‍ അപേക്ഷിച്ച 505 പേരില്‍ നിന്നുമാണ് വിജയികളെ...

കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  2017-18/ 2018-19 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/...

ഹരിത തെരഞ്ഞെടുപ്പ്- പെയിന്റിംഗ് മത്സരം

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം നടത്തുന്ന ഹരിത തിരഞ്ഞെടുപ്പ് 2019-ന്റെ ഭാഗമായി ശുചിത്വമിഷൻറെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി 17-ആം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ 4...

നാടന്‍ കലാസന്ധ്യ

സുവര്‍ണ തീയേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നാലാമത് 'പാടല്‍' പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് വളയന്‍ചിറ വിഎന്‍ കേശവപ്പിള്ള സ്മാരക വായനശാലങ്കണത്തില്‍ വെച്ചാണ് നാടന്‍ കലാസന്ധ്യ ഒരുക്കുന്നത്. ബ്ലാവേലി വായന, പുള്ളുവന്‍പാട്ട്, നാടന്‍പാട്ട്,...

ധര്‍മ്മിയില്‍ ‘മാമാങ്കം’

കാസര്‍ഗോഡ്: സംസ്ഥാനത്ത് പ്രളയ ദുരന്തം നേരിട്ടതിനാൽ മാറ്റിവെച്ച ധര്‍മ്മിയുടെ  മാമാങ്കം എന്ന പരിപാടി സെപ്റ്റംബര്‍ 29ന് നടത്തുമെന്ന്‍ സംഘാടകര്‍ അറിയിച്ചു. ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ‘മാമാങ്കം’ കലാസന്ധ്യ സംഘടിപ്പിക്കുന്നത്. വൈകിട്ട്...

‘വുമണ്‍ ഇന്‍ പോര്‍ട്രേറ്റു’മായി സ്മിത

കണ്ണൂര്‍: മോഹനന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ സ്മിത കെ.ഇയുടെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന് 'വുമണ്‍ ഇന്‍ പോര്‍ട്രേറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ 26ന് പ്രദര്‍ശനം സമാപിക്കും.
spot_imgspot_img