സുവര്‍ണ തീയേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നാലാമത് ‘പാടല്‍’ പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് വളയന്‍ചിറ വിഎന്‍ കേശവപ്പിള്ള സ്മാരക വായനശാലങ്കണത്തില്‍ വെച്ചാണ് നാടന്‍ കലാസന്ധ്യ ഒരുക്കുന്നത്. ബ്ലാവേലി വായന, പുള്ളുവന്‍പാട്ട്, നാടന്‍പാട്ട്, തിരുവാതിര എന്നീ കലാരൂപങ്ങളാണ് വേദിയിലെത്തുന്നത്.