Homeകേരളംനിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

നിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

Published on

spot_img

നിറങ്ങളിൽ കാടുനിറഞ്ഞു ബഹുസ്വരതയുടെ വർണങ്ങളിൽ പ്രതിരോധത്തിന്റെ ചിത്രങ്ങൾ

നിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

നിലമ്പൂർ: നിറങ്ങളിൽ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാൻവാസുകളിലേക്ക് പടർന്നു. നിലമ്പൂർ തേക്കുകാട്ടിൽ നടന്ന ചിത്രകലാ ക്യാമ്പിൽ കാടും മരങ്ങളും പ്രകൃതിയും മനുഷ്യജീവിതത്തിന്റെ താളമുള്ള ചിത്രങ്ങളായി.

മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെയും കലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടമാണ് നിറങ്ങൾ കൊണ്ട് സംവദിച്ചും വരകൊണ്ട് പ്രതിരോധ വഴിയകൾ കണ്ടെടുത്തും കാട്ടിൽ ഒത്തുകൂടിയത്. കലാകാരൻമാർക്കെതിരെ ഉയരുന്ന ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ചും കലയിലെ സമകാലിക ഇടപെടലുകളെ അടുത്തറിയാനുമാണ് ബഹുസ്വരതയുടെ വർണങ്ങളുമായി കലാകാരൻമാർ കൂടിയിരുന്ന് വരച്ചത്.

ചിത്രകാരൻ അശാന്തന്റെ മരണത്തിൽ അനുശോചിച്ചും അദ്ദേഹത്തിന്റെ മൃതദേഹത്തോട് ഫാസിസ്റ്റുമനസ്സുകൾ കാണിച്ച അവഹേളനത്തിൽ പ്രതിഷേധിച്ചുമാണ് ക്യാമ്പ് തുടങ്ങിയത്. കലാകാരൻമാർ സ്വതന്ത്രമായ ആവിഷ്‌കാരങ്ങൾ നടത്താൻ കാടുകയറേണ്ട ഗതികെട്ടകാലമാണിതെന്ന് ചിത്രകാരൻമാർ പറഞ്ഞു.

യൂനുസ് മുസ്‌ലിയാരകത്ത്, കെ എം നാരായണൻ, മുഖ്താർ ഉദരംപൊയിൽ, സതീഷ് ചളിപ്പാടം, പി ജി ശ്രീനിവാസൻ, രതീഷ് കുമാർ, ഉസ്മാൻ ഇരുമ്പുഴി, സുരേഷ് ചാലിയത്ത്, ഐഷ യൂനുസ്, ഷബീബ മലപ്പുറം, ഉഷ മഞ്ചേരി, ശംസി ജാസ്മിൻ, സേതു മക്കരപ്പറമ്പ്, ദിനേശ് മഞ്ചേരി, ശിഹാബ് മമ്പാട്, അനീഷ് കവളമുക്കട്ട തുടങ്ങി ജില്ലക്കകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുത്ത 20 ചിത്രകാരന്മാരാണ് നിലമ്പൂർ കനോലി പ്ലോട്ടിലും താണയിലെ സ്പ്രിങ്‌സ് സ്‌കൂളിലുമായി നടന്ന ദ്വിദിനവരക്യാമ്പിൽ പങ്കെടുത്തത്.

അക്രലിക് കളറിൽ ക്യാൻവാസിലായിരുന്നു വര. പി വി അൻവർ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിഞ്ചു വെള്ളിലയാണ് ക്യൂറേറ്റർ. ഷമീം സീഗൾ, അനീസ് വടക്കൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

കൂടുതൽ ക്യാന്പ് ദൃശ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this