Homeകവിത

കവിത

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

AI

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻ കോഴി കൂവി തുടങ്ങാറായ നേരത്തിനോടടുത്ത് ഏതോ പശ്ചിമേഷ്യൻ - രാജ്യത്തു നിന്നും , കേരളം എന്ന നാട്ടിലെ അർദ്ധരാത്രിയിലേക്ക് . സാറ്റ്ലൈറ്റ് വഴി വരുന്ന തുടുത്തു പഴുത്ത ഹൃദയം അഥവാ ❤️. vice versa , ഇതേ ചിഹ്നം ,"ഉറങ്ങിയില്ലേ? " "ഉറങ്ങാറില്ല " " കഴിച്ചോ " " കഴിക്കാറില്ല " "നല്ല...

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ

(കവിത)ആദി1അ-സാധാരണമാം വിധം ഭാവിയിൽ പെൺകുട്ടിയാകാൻ സാധ്യതയുള്ള എന്റെ ശരീരം ആണുങ്ങളുടെ ലോകം ഉപേക്ഷിക്കുന്നു2ആ-കാശങ്ങളും ഭൂമിയും ഞങ്ങൾക്കന്യം ഒരു പട്ടി സ്വന്തം വാല് കടിച്ച് വട്ടം കറങ്ങും മാതിരി ഞാനെന്റെ ശരീരത്തിൽ വട്ടം കറങ്ങി തുടക്കവും ഒടുക്കവുമില്ലാതെ3.ഇ-ത്തവണ, എന്റെ കാലുകൾക്കിടയിൽ ഞാൻ ഒരു നുണയായിരുന്നു എന്റെ സത്യം മറ്റെവിടെയോ വിശ്രമിക്കുന്നു കുപ്പായങ്ങൾ എന്റെ ഉടലിനോട് സദാ പരാജയപ്പെടുന്നു4.ഈ-മരണം അത്രയും സ്വാഭാവികമാണ്, ജീവിച്ചിരിക്കുന്നവർക്ക് മനസ്സമാധാനം വേണമായിരുന്നു അതുകൊണ്ട് ഞാൻ മരിക്കുന്നു.5.ഉ-ലകം മുഴുവൻ ആണുങ്ങൾക്ക് തീറെഴുതികൊടുത്തതാരാകും ആണുങ്ങളുടേതാകരുത് ലോകം6ഊ-തി വീർപ്പിക്കാൻ മാത്രം ജീവിതത്തിലെന്തുണ്ട് വേദനയല്ലാതെ7ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ പാർക്കട്ടെ കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ8എ-ത്ര ദൂരെയാണ്...

തോന്നൽ

(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ ജനാലയടയുന്നു ഞാനില്ലെന്ന മട്ടിൽ മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ ഒച്ചകളെ പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും നിന്റെ പാട്ട് കേൾക്കുന്ന നമ്മുടെ വീടിനൊരു മുറ്റമുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലിരിപ്പാണ് ഞാൻ.ആ മുറ്റത്തൊരു കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ നീയടഞ്ഞു പോകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...
spot_imgspot_img