പടർന്നു പായുന്ന കനൽ

0
107

(കവിത)

സുനിത ഗണേഷ്

ഒരു തീക്കനൽ ആണ്
ചില നേരം
മനസ്സ്…

നിനക്കറിയും എന്ന
ഉറപ്പിൽ
ഞാനുറച്ച് നിൽക്കുന്ന
മണ്ണിലും ചില നേരം
തീക്കട്ട ജ്വലിക്കാറുണ്ട്.

കാലു പൊള്ളുമ്പോൾ
നീയെന്ന ഉറപ്പ്
എൻ്റെയുള്ളിൽ നിന്നും
പൊള്ളിയടരുമോയെന്ന ഭയം!
അവിടെ നിന്നും
തത്ക്ഷണം ഓടിമാറും…

ചിത്രീകരണം: മിഥുന്‍ കെ.കെ.

ഉള്ളുറപ്പിനായി
കാലു തണുപ്പിക്കാൻ
ഇത്തിരി
തണലോ, വെള്ളമോ
ഉള്ളിടത്തേക്ക്…

പക്ഷേ,
വഴിയാകെ കനല്
പടരുന്നു.
നീയെന്ന ഉറപ്പ്!
ഉള്ളൂ പൊള്ളിയടരുന്നു.
ആത്മാവ് തീയിലമരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here