Homeകവിതകൾ

കവിതകൾ

കറുത്ത ജോയി

കവിതലിഷ ജയൻഞാൻ പഠിച്ച ഒൻപത് ബി യിൽ രണ്ട് ജോയിമാരുണ്ടായിരുന്നു കറുത്തജോയിയും, വെളുത്ത ജോയിയും ! കറുത്ത ജോയി പിൻബഞ്ചിൽ ഏറ്റവും അറ്റത്ത് ചുളുങ്ങിക്കൂടി ഇരിക്കും ... വെളുത്തജോയി മുൻബഞ്ചിൽ ഒന്നാമതിരിക്കും .. ടീച്ചർമാരെല്ലാം അവനെ മാത്രം നോക്കി പഠിപ്പിക്കും...

വിപരീതസൂചി

മോഹനകൃഷ്ണൻ കാലടിനരകത്തിൽ പുതിയൊരു ഘടികാരം പണിയിപ്പിച്ചിട്ടുണ്ടത്രെ. അതിന്റെ സൂചികൾ കറങ്ങുന്നത് വിപരീത ദിശയിലാണത്രെ.അതിൽ നിന്നുളവാകുന്ന സമയത്തിന് പുതിയൊരു പേരത്യാവശ്യം.പുതുനാമം കണ്ടുപിടിച്ചുവരുന്നതിനായി പല നരകങ്ങളിലായി പണിയില്ലാതെ മുഷിഞ്ഞോരന്തേവാസികളെ പരോളിൽ വിട്ടിട്ടുണ്ടത്രെ.അവർ പല കോലത്തിൽ പല കാലത്തിൽ പല ദേശത്തിൽ പല വേഷത്തിൽ പലതും ചൊല്ലി പലതും...

മിഴി നീട്ടിയൊരു ചുവപ്പു തായ് മരം.

അജിത ടി.ജെ മിഴി നീട്ടിയൊരു ചുവപ്പു തായ് മരം. മുക്കൊമ്പ് പൂത്ത ഒരു ശോണ വൃക്ഷത്തിന്റെ കാഴ്ചയൊന്ന് ദേഹം വിറപ്പിച്ച് കടന്നു പോയതാണ്. നീയില്ലായ്മയിൽ കുടഞ്ഞു കളഞ്ഞതിൻ്റെ ഞൊടിയിലൊരു പിൻ വിളി, അതും നീ തന്നെ! തിരിച്ചിറങ്ങാനാവാത്തതിൽ വണ്ണം ഒരു തായ് വേരിൽ ചുറ്റിപ്പിണഞ്ഞ് വീണ്ടും മുളച്ചു ഞാൻ! ......

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

കടലുടൽ

കവിത യഹിയാ മുഹമ്മദ് ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള ഒരു കടലുടൽ രണ്ടു ചുഴികൾ കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും പാൽനുരതിര രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ ഏകം തുഴയില്ലാതെ തുഴയുന്ന വഞ്ചിക്കാരൻ ഇരുകൈകൾ പരപ്പ് രണ്ടു കാലുകൾ നീലിമ ഉടൽ.മല തുള്ളിപ്പായുന്ന പുഴയൊഴുക്ക് അഴിമുഖപ്രവാഹം നാസിക അതിനിഗൂഢം ഒരു വായഗർത്തംനാവ് പതിയിരിക്കുന്ന തിമിംഗലം ഭീകരം ഗർത്തം നീളുന്നു അത്ഭുതക്കലവറ മീനുകൾചിപ്പികൾ, മുത്തുകൾ നീരാളികൾ വിഷസസ്യങ്ങൾ കടൽപുഴുക്കൾ!കടലാമ മണൽപ്പരപ്പ് അതിലേക്ക് ഊഴ്ന്നിറങ്ങിപ്പോയ ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുന്നു. കിതയ്ക്കുന്നു തുഴയുന്നുഅവിടെ എവിടെയോ ആണെന്ന് തോന്നുന്നു ഒരഗ്നിപർവ്വതം ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം ചിന്നിച്ചിതറാൻ പാകത്തിൽ തിളച്ചു...

പ്രപഞ്ചകം

ദിവാകരൻ വിഷ്ണുമംഗലംസത്യത്തിൻ പ്രഭയൊന്നാലേ ലോകം വാഴുന്നു, നിത്യവും നിസ്തുലം നിൻ കരസ്പർശം വീണമീട്ടുന്നു ജീവനിൽനിന്നിലേ സാദ്ധ്യമാകുന്നെൻ ഹൃദയാകാശദർശനം കണ്ണുനീർത്തുള്ളിയിൽ വാനിൻ വർണ്ണരാജിത്തിളക്കവുംസ്വപ്‌നത്തിൻ സ്മരണയ്ക്കുള്ളിൽ വിളങ്ങും താരകാവലി ഹൃത്തിനാഹ്ലാദമേകാനായ് നിവർത്തുന്നു നിശാമുഖംഅനാദികാലദൂരത്തിൽ നിന്നുമെത്തുന്ന ദീപ്തമാം അറിയാത്ത മഹാകാശ- കേന്ദ്രത്തിൽ കാന്തശക്തി നീപ്രപഞ്ചത്തിൻ രഹസ്യങ്ങൾ അറിയാനാർക്കു സാദ്ധ്യമാം? അതിന്നു മുന്നിലീ നമ്മൾ അണുവിൻമാത്ര മാത്രമാംഇരുൾ തിങ്ങുന്ന രാവിന്നു വെളിച്ചം...

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

കവിതയിലമരണം

രതീഷ്‌ കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന, ഇത്ര നാളും അന്നം തന്ന കവിതയിൽ നിന്നും താഴെയൊഴുകുന്ന മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി.. ശരീരം പാതിയോളം അടിയിലേക്കെത്തുമ്പോൾ അടിവയറ്റിലേൽക്കുന്ന മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ കൂടുകെട്ടിപ്പാർത്ത സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

പി ജയചന്ദ്രന്

കവിതരാജന്‍ സി എച്ച്പാട്ടു പാടുമ്പോള്‍ ഭാവ- മുള്‍ക്കാമ്പില്‍ വിടര്‍ത്തുവാന്‍ കൂട്ടുപോരുമോ ജയ- ചന്ദ്രനെന്‍ ഹൃദയത്തില്‍?ആരെയും ഭാവാത്മക ഗായകനാക്കും രാഗ- മാധുരി ഞാനെന്‍ നെഞ്ചില്‍ ചേര്‍ത്തു വച്ചതാണെന്നോ!പാടുവാനാവാത്തതാം തൊണ്ടയിലതിന്‍ ശ്രുതി ചേര്‍ത്തിരിപ്പുണ്ടാം വ്യര്‍ത്ഥ- മെങ്കിലും ജന്മാന്തരം.(adsbygoogle = window.adsbygoogle ||...
spot_imgspot_img