മോണോ-ആക്ട്

2
531

കവിത
മുർഷിദ് മോളൂർ

അത്രയാരും
ശ്രദ്ധിക്കാത്ത ഒരു വേദിയിൽ,
ദൈവം തന്നെയായിരുന്നു മത്സരാർത്ഥി.
മോണോ ആക്റ്റ്.
ചളിനിറഞ്ഞ ഒരു വഴിയരിക്,
വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി,
വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ,
തൊലിപ്പുറത്ത്
എല്ലുകൾ ചിത്രം വരച്ച ഒരാൾ
അവിടെ ഭിക്ഷക്കിരിക്കുന്നു.
അയാളുടെ വിശപ്പിന്റെ ഗന്ധം,
ഇല്ലായ്മയുടെ ശബ്ദം.
വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം
അയാളെ കാണാതെ ധർമ്മപ്പെട്ടിയെ തൊഴുന്നു,
നമസ്കാരം, പ്രാർത്ഥന.
ഉള്ളിൽ വെളിച്ചമുള്ളവരെ
ദൈവം കാത്തിരിക്കുന്നത്
അവരറിയുന്നതേയില്ല..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here