Homeകവിതകൾ

കവിതകൾ

പെട്രോൾ പമ്പിരുന്നിടം വില്പനക്ക്

വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത് ഫോണിൽ കണ്ട പരസ്യമാണിത് "പെട്രോൾ പമ്പിരുന്നിടം വില്പനക്ക്" അവിടെയിനി വേണ്ടതു മൊബൈൽടവറാണ്. ഫൈവ് ജി ക്ക് സ്പീഡ് പോരാ.! അലാറമെന്നോണം ശബ്‌ദിച്ച 'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു. റോബോ തന്ന ചായ കുടിച്ചു കാളവണ്ടി വന്നു പോവാൻ നേരമായല്ലോ.. റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

ഭൂമിയിലെ ഒച്ചകൾ

കവിത അജിത് പ്രസാദ് ഉമയനല്ലൂർ            ഭൂമിയിലേക്കൊന്നു കാതുകൂർപ്പിച്ചാൽ നാരിനോളം പോന്ന ചില ഒച്ചകൾ കേൾക്കാം. കാതിന്റെ ദിശമാറും തോറും ഒച്ചകളുടെ കയറ്റിറക്കങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ, പുല്ലുകളുടെ ഭൂമിയിൽ കിളിർത്ത വേരുകളുടെ, വെയിലിനെ ഒപ്പിയെടുക്കുന്ന മണ്ണിന്റെ ചില ഒച്ചകൾ കേൾക്കാം.വിത്തുപൊട്ടുന്നതിന്റെ പൂവ് ചിരിക്കുന്നതിന്റെ ഇല അടർന്നു വീഴുന്നതിന്റെ കുറച്ചുകൂടി വലിയ...

കവിതകൾ

രഗില സജിവേരുകളായിരുന്നവ മുറിഞ്ഞ്, വിരലുകളായി കുറുകിയതിനാൽ മാത്രം ചലിക്കാനാവുന്ന വൃക്ഷങ്ങളാണു നാം.* ചെടി എന്നെപ്പറ്റി ഒരു കവിതയെഴുതുകയാണ്. കവിതയുടെ ഒടുക്കം ഞാൻ പൂവിട്ടുനിന്നു. ചെടി എന്റെ ചെരിപ്പിനകത്ത് വലിപ്പക്കൂടുതലുള്ള കാല് ഇറുക്കിപ്പിടിച്ചിരിക്കുന്നുണ്ട്.* വിത്ത് മുളക്കുന്നതിന്റെ, പ്രാവ് അടയിരിക്കുന്നതിന്റെ, ചെടി പൂക്കന്നതിന്റെ, ഒച്ചിഴച്ചിലിന്റെ, മേഘസഞ്ചാരത്തിന്റെ, മുയലിണക്കത്തിന്റെ, പൂച്ച മെരുക്കത്തിന്റെ, പക്ഷികൾ തൂവലിറുത്തിടുന്നതിന്റെ നേർത്ത കൂർത്ത ഒച്ചകൾ കേട്ടിട്ടുണ്ടോ? ഉടുപ്പുകളെല്ലാമഴിച്ച് മണ്ണിൽ ചെവി...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!

കവിത ആർദ്ര കെ എസ്ആണുങ്ങളായിരിക്കാൻ എന്ത് രസമാണെന്നാണ്! ഷർട്ടിടാതെ ഉമ്മറത്തിരുന്ന് നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന രോമങ്ങളുഴിഞ്ഞ് പത്രം വായിക്കാം, അത് തടവി തൊടിയിലൂടെ നടക്കാം, അത് വിരലിലിട്ട് ചുരുട്ടി ഫോണിൽ കഥ പറഞ്ഞ് കിടക്കാം. തണുത്താൽ മുണ്ടൂരി പുതയ്ക്കാം. കൊതു കടിച്ചാൽ മുണ്ട് കയറ്റിയുടുത്ത് രോമത്തിനിടയിലൂടെ ചൊറിയാം. പിന്നെ കാലിമ്മേൽ കാൽകേറ്റി വച്ച് രോമങ്ങൾ ഉഴിഞ്ഞിരിക്കാം. ചോറിൽ...

ഏഴാമത്തെ കല്ലറ

കവിത സീത ലക്ഷ്മി എനിക്കുവേണ്ടി കവിതകളെഴുതരുത്. ഞാൻ മറ്റൊരാളാൽ നിരസിക്കപ്പെട്ടവളാണ്. തട്ടിമാറ്റിയവർക്ക് മുന്നിൽ വീണ്ടും പൂക്കൾ നിരത്തിയവളാണ്. എന്റെ ആത്മാവിനു ഇരുമ്പിന്റെ ചുവയായിരിക്കും. അതിൽ ക്ലാവെടുത്തതിന്റെ പാടുകൾ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല എന്നതുകൊണ്ട് ഞാൻ ക്ഷീണിതയല്ലെന്ന് അർത്ഥമില്ല. എന്നാൽ അശക്തയുമല്ല. ഉറക്കുപാട്ടുകളിൽ വീഥികളിൽ നിരത്തിയിട്ട മുൾപ്പടർപ്പുകൾ ഇല്ലാതിരുന്നിട്ടും വഴിനീളെ പാദങ്ങൾ തിണർത്തു വീങ്ങിയതോ പാപം...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

കൈനീട്ടം

കവിതപി.കെ. ഗോപിമണ്ണിൻറെ കാണാപ്പുറത്തിന്നലെ കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന- പ്പൂക്കളായ് വിരിയുന്പോൾ.പൊന്നുഷസ്സുതിർക്കുന്ന മഞ്ഞമാണിക്യക്കല്ലിൽ ഒന്നെടുത്തെനിക്കെൻറെ മടിയിൽ കരുതണം.അഗ്നിവേനലിൽ ചുട്ടുപഴുത്ത കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു കാണിക്ക കൊടുക്കണം.കുഞ്ഞുങ്ങളാരെങ്കിലും വന്നു ചോദിച്ചാലെൻറെ പൊന്മണിക്കുഞ്ഞക്ഷരം കൈനീട്ടമർപ്പിക്കണം.പൊള്ളുന്ന മേടക്കൂടിനപ്പുറം പറക്കാതെ വയ്യല്ലൊ കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽമക്കളേ, മഹാലോകവിജ്ഞാന- നഭസ്സിൻറെ നൽക്കണി- യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...
spot_imgspot_img