കൈനീട്ടം

0
1592

കവിത

പി.കെ. ഗോപി

മണ്ണിൻറെ കാണാപ്പുറത്തിന്നലെ
കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന-
പ്പൂക്കളായ് വിരിയുന്പോൾ.

പൊന്നുഷസ്സുതിർക്കുന്ന
മഞ്ഞമാണിക്യക്കല്ലിൽ
ഒന്നെടുത്തെനിക്കെൻറെ മടിയിൽ
കരുതണം.

അഗ്നിവേനലിൽ ചുട്ടുപഴുത്ത
കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു
കാണിക്ക കൊടുക്കണം.

കുഞ്ഞുങ്ങളാരെങ്കിലും
വന്നു ചോദിച്ചാലെൻറെ
പൊന്മണിക്കുഞ്ഞക്ഷരം
കൈനീട്ടമർപ്പിക്കണം.

പൊള്ളുന്ന മേടക്കൂടിനപ്പുറം
പറക്കാതെ വയ്യല്ലൊ
കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽ

മക്കളേ, മഹാലോകവിജ്ഞാന-
നഭസ്സിൻറെ നൽക്കണി-
യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !

പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്



LEAVE A REPLY

Please enter your comment!
Please enter your name here