Homeകവിതകൾ

കവിതകൾ

പോസ്റ്റ് ഓഫീസ് മാൻ

കവിത ബിബിൻ ആൻ്റണി ചിത്രീകരണം: ബിബിൻ ആൻ്റണിപ്രാവുകൾക്കുവേണ്ടി മരിക്കുന്ന ഒരാളുണ്ട്.സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം അയാൾ നെല്ലും പയറും തിനയും കരുതി വയ്ക്കുന്നു.തൊണ്ടക്കുഴിയിൽ പ്രണയത്തിന്റെ മുറിപ്പാടിൽ കുടിനീരിന്റെ കരുതൽ കാത്ത് വയ്ക്കുന്നു.അയാളൊരു പഴയ തപാലാപ്പീസിന്റെ നിറത്തിൽ ഇടിഞ്ഞും പൊളിഞ്ഞും ഇരുട്ടു പൂശിയും ചെതുക്കിച്ചിരിക്കുകയാണ്...അയാളിലെ അറകളിൽ, മുറികളിൽ, മച്ചുകളിൽ നീലച്ചില്ലുടഞ്ഞ അലമാരകളിൽ കുന്നുകൂടി, കൂടണയാതെപോയ കത്തുകളിലെ മേൽവിലാസങ്ങളിൽ നിന്നും പ്രാവുകൾ മുട്ട വിരിഞ്ഞിറങ്ങുന്നു, പെരുകുന്നു, ഫിഗ് ഫ്രൂട്ടു പോലെ കുലച്ചു കിടക്കുന്നു...അവ കൊക്കുരുമ്മുമ്പോൾ ചിറകുണക്കുമ്പോൾ കൊത്തി...

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

അറുക്കലിന്റെ കല

(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച് ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത് സമയത്തിന്റെ മണൽച്ചുഴിയിലേക്ക് ഉന്തിയിട്ടു. ചലനങ്ങളെല്ലാം ഒരൊറ്റ പിടച്ചിലിൽ ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം കൊത്തിയെടുക്കുന്നു. മൂർച്ച കെണ്ട് മുറിഞ്ഞ കൈ മേശവിരിയിൽ വെക്കുന്നു. അതിനടയാളം പടർന്ന് മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ കടൽ തിളയ്ക്കുന്നു. മേശവിരിപ്പിൽ നിന്നും കടലിലേക്ക് മരുഭൂമി ഇറ്റി വീഴുന്നു. കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ നാവിനാൽ കുതിർത്തെടുക്കുന്നു. മുലക്കണ്ണുകളില്‍...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

ഒറ്റയ്ക്കൊരു വിരുന്നുകാരി

വിജിഷ വിജയൻവയൽ വരമ്പിന്നോരത്തെ ആ പഴയ വീട്ടിലേക്ക് കൊതുമ്പുവള്ളങ്ങളിൽ നാമൊഴുക്കിവിട്ട പ്രേമലേഖനങ്ങൾ പെറ്റുപെരുകിയിട്ടുണ്ട്.നിന്റെ ചുണ്ടിൽനിന്നൂർന്ന് വീണ മധുകൊണ്ടവിടം വഴുക്കലുകൾ വന്ന് ജരാനരകളില്ലാത്ത ഭൂതകാലത്തിലേക്ക് തെന്നിപ്പോകുന്നുണ്ട്..നിനക്കോർമയുണ്ടോ? അവിടെനമുക്കേറെ പ്രിയപ്പെട്ടൊരു നടുത്തളമുണ്ടായിരുന്നു. മിണ്ടുന്ന മൗനങ്ങൾ കഥ...

കുപ്പിവള

കവിത അഭിരാമി എസ്. ആർ ചിത്രീകരണം :ഹരിതപച്ച, മഞ്ഞ, ചോപ്പ് എന്തോരം നെറങ്ങളാ പല ജാതിയിൽ, പല വെലയിൽ പുള്ളിയൊള്ളത്, വരകളൊള്ളത്, ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല്ഒരു സെറ്റ് കുപ്പിവളയ്ക്ക് എത്ര നാളായി കൊതിക്കുവാ മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം കണ്ണ് ചെന്ന് വീഴുക വളകളിന്മേലാണ് എന്തുവാ കൊച്ചേ വേണ്ടേ? അരക്കിലോ പഞ്ചാര, നൂറ്...

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...

പടർന്നു പായുന്ന കനൽ

(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ് ചില നേരം മനസ്സ്...നിനക്കറിയും എന്ന ഉറപ്പിൽ ഞാനുറച്ച് നിൽക്കുന്ന മണ്ണിലും ചില നേരം തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ നീയെന്ന ഉറപ്പ് എൻ്റെയുള്ളിൽ നിന്നും പൊള്ളിയടരുമോയെന്ന ഭയം! അവിടെ നിന്നും തത്ക്ഷണം ഓടിമാറും...ഉള്ളുറപ്പിനായി കാലു തണുപ്പിക്കാൻ ഇത്തിരി തണലോ, വെള്ളമോ ഉള്ളിടത്തേക്ക്...പക്ഷേ, വഴിയാകെ കനല് പടരുന്നു. നീയെന്ന ഉറപ്പ്! ഉള്ളൂ പൊള്ളിയടരുന്നു. ആത്മാവ് തീയിലമരുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

കുറ്റം

ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ് പിടികൂടിയത് ... അതേ ആനുകൂല്യത്തിലാണ് വെറുതെ വിട്ടതും ...ചോദ്യങ്ങള്‍.... നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത സാഹചര്യത്തില്‍ വീണ്ടും പിടി കൊടുക്കുമ്പോള്‍ അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍ 'സംശയ'ത്തെ വെറുതെ വിട്ടു... അത് അടുത്ത ഇരയെ തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img