Homeകവിതകൾ

കവിതകൾ

Love in the time of Corona

Dr. Aswathy RajanThink thy left palm is she and thou the rightBring them close Touch gently, as if you both breath your insides Merge them as you lean...

ഒരു പുനർജ്ജന്മം

വൈശാഖ് വി.പിഎന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

അകത്ത് കിടന്നാണയാൾ മരിച്ചത്

നവീന പുതിയോട്ടിൽ എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല...നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര ആരോഗ്യത്തോടെയാണ് ഞാനയാളെ വെയിലും മഴയും കൊള്ളിക്കാതെ എന്റെ അകത്ത് വെച്ച് നോക്കിയത്...പലകാലങ്ങളിൽ, കാലാവസ്ഥാ...

ഭൂമിയിലെ ഒച്ചകൾ

കവിത അജിത് പ്രസാദ് ഉമയനല്ലൂർ            ഭൂമിയിലേക്കൊന്നു കാതുകൂർപ്പിച്ചാൽ നാരിനോളം പോന്ന ചില ഒച്ചകൾ കേൾക്കാം. കാതിന്റെ ദിശമാറും തോറും ഒച്ചകളുടെ കയറ്റിറക്കങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ, പുല്ലുകളുടെ ഭൂമിയിൽ കിളിർത്ത വേരുകളുടെ, വെയിലിനെ ഒപ്പിയെടുക്കുന്ന മണ്ണിന്റെ ചില ഒച്ചകൾ കേൾക്കാം.വിത്തുപൊട്ടുന്നതിന്റെ പൂവ് ചിരിക്കുന്നതിന്റെ ഇല അടർന്നു വീഴുന്നതിന്റെ കുറച്ചുകൂടി വലിയ...

വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!

കവിത ആർദ്ര കെ എസ്ആണുങ്ങളായിരിക്കാൻ എന്ത് രസമാണെന്നാണ്! ഷർട്ടിടാതെ ഉമ്മറത്തിരുന്ന് നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന രോമങ്ങളുഴിഞ്ഞ് പത്രം വായിക്കാം, അത് തടവി തൊടിയിലൂടെ നടക്കാം, അത് വിരലിലിട്ട് ചുരുട്ടി ഫോണിൽ കഥ പറഞ്ഞ് കിടക്കാം. തണുത്താൽ മുണ്ടൂരി പുതയ്ക്കാം. കൊതു കടിച്ചാൽ മുണ്ട് കയറ്റിയുടുത്ത് രോമത്തിനിടയിലൂടെ ചൊറിയാം. പിന്നെ കാലിമ്മേൽ കാൽകേറ്റി വച്ച് രോമങ്ങൾ ഉഴിഞ്ഞിരിക്കാം. ചോറിൽ...

പ്രണയത്തെക്കുറിച്ചുള്ള നാല് കവിതകൾ 

കവിത ജാബിർ നൗഷാദ് 1 ഓർമയിലെങ്കിലും നീ വന്നാൽ മതി. എന്റെ ഹൃദയത്തിന്റെ ചുളിവുകൾ നിവർത്തിയാൽ മതി. എത്ര പഴുത്തിട്ടാണീ പ്രേമം അടർന്നു വീണത്. വീഴുമ്പോൾ നൊന്തിരുന്നോ. പാകമാകാത്ത നെഞ്ചുമായ് എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ ലോകം ഇത്ര വലുതായിരുന്നോ. ഒന്ന് തൊടുമ്പോഴേക്കും വെള്ളം വീഞ്ഞാവുകയായിരുന്നോ. തീരെ മെലിഞ്ഞ വേരുകളാൽ അനന്തതയെ തടുത്തു നിർത്താൻ അവരെ പോലെ നമ്മളും...

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

അന്തിക്കെടെ

കവിതആർ.കെ അട്ടപ്പാടി ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി മെലെകാ വരെപ്പടപ്പോലെ. മഞ്ച്കാ നീന്ത്കാ വാനത്തി വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ. വേലി ഒതുക്കുതി കളബൊലാ ജദ്മ്മ് കേക്ക്ത്. പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ വാലാട്ട്കവാമ്മ് മേരേള്കാ. ഈ കണ്ണ്മ്മ് കാത്മ്മ് സുമ്മയിര്ക്കാതില്ലെ. ഒര് വേലിയള്ങ്കാക്ക് കാത്ത് ഇര്ക്ക്ത്. പൊഗേഗാ തീക്കട്ടെ വെള്സാമ്മ് സൂര്മ്മ്മുണ്ട്പ്പക്കാ. കത്ത്ഗാക്ക് പന്തമ്മ് കെയ്യ്പ്പിടിക്കൊരു കത്തിമ്മ് പോഗലഹാ തൊണേക്ക് സാളെതൊരു എണേമ്മിരിക്ക്ത്. കൂഗ്ഹവാ...
spot_imgspot_img