വർഷ മുരളീധരൻ
സ്വന്തം മരണം സ്വപ്നം കാണുക എന്നത് ആത്മരതി പോലെയാണ്
അമ്മയെയും അവളെയും അവരെയും അവനെയും ഒന്നാശ്വസിപ്പിക്കാനാവാതെ ചിരിച്ച് കരഞ്ഞുകൊണ്ടങ്ങനെ..
തികട്ടി വന്ന ഓർമ്മകൾ അതിന്റെ ആഴം കൂട്ടുമ്പോഴും ഫ്ലാഷ് ബാക്കിൽ വീണ്ടും ചിരിച്ചങ്ങനെ..
എണ്ണിപ്പെറുക്കലുകൾക്കിടയിൽ പലരും നെടുവീർപ്പിട്ടും.. സഹതപിച്ചും..
ചിരികളെല്ലാം ഗാലറിയിൽ ചില്ലിട്ട് വെച്ചപോലെ..
സ്വപ്നങ്ങളെന്ന കൊട്ടാരവും ധൂളികളായി പരിണമിക്കുന്നു
ഒടുവിൽ നെയ്യിൽ കത്തിയെരിഞ്ഞ ചിതയിൽ ദുർഗന്ധം വമിച്ചു
ഏഴാം നാൾ പെറുക്കിയെടുത്ത അസ്ഥികഷ്ണങ്ങളത്രയും ഇനിയൊരോർമക്കിടം നൽകാതെ ഒഴുക്കി കളഞ്ഞു
ശ്രാദ്ധ തലേന്നുണ്ടായ സംഭവത്തിന്റെ കൊടുമ്പിരികൊണ്ട ചർച്ചയിൽ വന്ന കാര്യം മറന്ന് പലരും..
ശരിയാണ്..
സ്വന്തം മരണം സ്വപ്നം കാണുക എന്നത് ആത്മരതി പോലെയാണ്..!