വിജയ് അറ്റ്‌ലീ ചിത്രം ‘ബിഗിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0
174

ഇളയദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ബിഗിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെറി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ബിഗിൽ. എ ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. അതോടൊപ്പം സോള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലും വിജയ് ഉണ്ട്. വിജയിയുടേത് ഡബിള്‍ റോളാണെന്നാണ് ഫസ്റ്റ് ലുക്ക് തരുന്ന സൂചന.


ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ബിഗിലിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്. സര്‍ക്കാരിന്റെ വിജയത്തിന് ശേഷമാണ് വിജയുടെ പുതിയ സിനിമ എത്തുന്നത്. ഏ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയാണ് മുന്നേറിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.


എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഏ ആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നതെന്ന് അറിയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here