പതുക്കെ, ഉണർത്താതെ

0
585
Kavya M

കവിത

കാവ്യ. എം

ഇലകൾ ഉറങ്ങുന്നത്
ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുണ്ടോ,
എത്ര പിണങ്ങി പിരിഞ്ഞ പകലിലും
രാത്രിയവർ എല്ലാം മറന്ന്
കൂമ്പിചേർന്ന് ഉറങ്ങും,
തമ്മിലേറെ ചേർന്ന്, കുഞ്ഞിലകളെ
പുണർന്ന്,
ന്റെ കുഞ്ഞിലകുട്ട്യോളെ പേടിസ്വപ്നം
കാണിക്കല്ലേന്ന് പ്രാർത്ഥിച്ച്,
കുഞ്ഞിലകൾക്ക് നക്ഷത്രങ്ങളുടെ
കഥയും പറഞ്ഞു കൊടുത്ത്,
ചേർന്നുറങ്ങിയവർ രാവിലെ മഞ്ഞിൽ,
മഴയിലും,വെയിലിലും പുണർന്നവരെ പിരിയുന്നു…

കവിത, കാവ്യയുടെ ശബ്ദത്തിൽ കേൾക്കാം

 


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here