Homeകവിതകൾ

കവിതകൾ

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

അതിജീവനം

സു സു സുഹറപ്രപഞ്ചത്തിലെ ഓരോ കണികയും അതിജീവിക്കുന്നുണ്ട്. അതിന്റെ അബലതയ്ക്കനുസരിച്ചാണ് അതിജീവനത്തിന്റെ തീവ്രത നമ്മിൽ വെളിവാകുന്നതെന്നു മാത്രം.എന്നാൽ പലരും പ്രകടമാക്കപ്പെട്ടതിനെ മാത്രം അളന്നു തൂക്കി രേഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിട്ട് ആ രേഖപ്പെടുത്തലിനെ ആഘോഷമാക്കാൻ മത്സരിച്ചോടുന്നു . ഉയർച്ചയിലേക്ക്...

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

രണ്ടുവര

കവിത കെ.ഷിജിൻരണ്ടുവര കോപ്പിയിൽ എഴുതി ശീലിച്ചതുകൊണ്ടാവണം, നിൽക്കക്കള്ളിയില്ലാതായപ്പോൾ, മഷിതീർന്ന വിമ്മിഷ്ടത്തിൽ അമർത്തിയെഴുതി പുറത്തായിപ്പോയ അക്ഷരങ്ങളെപ്പോലെ പകച്ചുനിന്നത്...വരിനിരയൊപ്പിച്ചൊരു ഭാഷ കൊഞ്ഞച്ചല്ലാതെ പറയാനാവാഞ്ഞതിന്റെ കുറ്റബോധത്തിൽ തല കുമ്പിട്ടപ്പോഴൊക്കെയും, വരയിലൊതുങ്ങിയൊരുക്കിയവരുടെ ഭാഷ, ചെവിയിൽ ചിരിക്കനലായി ഒഴുകിപ്പരന്നത്...സ്വാഭാവികമായ വേഗം പോലും രണ്ടുവരയെഴുത്ത് കവരുമെന്ന് വെറുതേ നിനച്ചതേയുള്ളൂ, ഒച്ചിന്റെ രാജകല്പനകൾരണ്ട രാജ്യം കവർന്ന് വനവാസത്തെ വിധിച്ചു തന്നിരുന്നു...രണ്ടുവരകോപ്പിയുടെ ഓർമയിലാണ് രണ്ടുവരപ്പാളത്തിൽ മലർന്നു കിടന്നത്, അപ്പോഴും മുകളിലും താഴെയും അക്ഷരങ്ങൾ പുറത്തായിരുന്നു...അവ പിറ്റേന്ന് പെട്ടെന്ന് തിരണ്ടുപോയവളുടെ ജാള്യത്തോടെ വെറുങ്ങലിച്ചു നിന്നു; അന്നേരം അപ്പുറത്തെ സ്കൂളിൽ ആഗസ്ത് പതിനഞ്ച് പായസം വെച്ച് കളിക്കുകയായിരുന്നു......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ചെമന്ന പൂക്കൾ

സ്മിത ഒറ്റക്കൽചില പൂക്കൾ അങ്ങനെയാണ്.ചോന്ന് ചോന്ന് തിളങ്ങി തീക്കനൽ പോലെ ജ്വലിക്കുന്ന മുരിക്ക്.ഒരു പക്ഷേ പണ്ടെങ്ങോ ചിതയുടെ കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി കൂടുകൂട്ടാൻ തേടിനടന്ന ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച് വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ കിതപ്പെല്ലാം ഉറഞ്ഞ ശിലാ തൈലം വേരിലൂടെ തീയായ് പടർന്ന് ശിഖരങ്ങളിലെ സുന്ദര പുഷ്പങ്ങളായി വിടർന്നടർന്നതുമാകാം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

കുറ്റം

ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ് പിടികൂടിയത് ... അതേ ആനുകൂല്യത്തിലാണ് വെറുതെ വിട്ടതും ...ചോദ്യങ്ങള്‍.... നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത സാഹചര്യത്തില്‍ വീണ്ടും പിടി കൊടുക്കുമ്പോള്‍ അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍ 'സംശയ'ത്തെ വെറുതെ വിട്ടു... അത് അടുത്ത ഇരയെ തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

പ്രേതം

കവിത ഷംസ്   പാതിരാവിലൊരു പ്രേതമെന്റെ പാതിരാവണ്ടിക്കു കൈകാട്ടി   മഞ്ഞും മാറാലയും കൊണ്ടു മുറുക്കിവെച്ച ജനാല ഒറ്റച്ചിമ്മലിൽ സുതാര്യമായി.*   ഊരിവീഴുന്നു ഓർമ്മപ്പത്തായത്തിൻ ഓടാമ്പലുകൾ, ചിറകടിച്ചുയരുന്നു മറവിക്കുഞ്ഞുങ്ങൾ.   ഒരേ മരം മണം അതേ നഗരം തീരം   കാന്തമേറ്റതു പോലെൻ അകക്കാന്തികൾ, സ്വയം കുരുങ്ങിപ്പോയ ചിലന്തികൾ.   സമയത്തോടുള്ള വഞ്ചനയത്രേ ഓർമകളുടെ ജനിതകം.   അതിനാൽ പാതിരാത്രിയിലെ പ്രേമമേ, ഈ പാതിരാവണ്ടി നീയേ തെളിക്കുക തിരിച്ചെന്നെ നടത്തുക.   കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.     *വിജയലക്ഷ്മിയുടെ...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി

കെ എസ്‌ കൃഷ്ണകുമാർവഷളൻ എന്ന വിളിയോടെ ആ പ്രണയമവസാനിച്ചു. അവളെ ഉമ്മ വച്ചിട്ടോ തൊട്ടുനോക്കിയിട്ടോയല്ല; ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു എന്റെ കൊതികളെല്ലാം. ഇപ്പോൾ മൗനിയായിരുന്ന് പ്രണയകവിതകൾ എഴുതുന്നു, തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി ധ്യാനിച്ചിരിക്കുകയാണു, മുറിയൊരു മരച്ചുവടാകുന്നു എത്ര തുടച്ചിട്ടും നിലം നിറയെ കരിയിലകൾ, ജാലകങ്ങളടച്ചിട്ടും കാറ്റ്‌ കൊണ്ടു വരും പൊടിപടലങ്ങൾ, കിടക്കവിരിയിലും തലയിണയിലും മണ്ണിലെന്ന പോൽ ഉറുമ്പുകൾ ചെറുപ്രാണികൾ, ഉറങ്ങാനാകാതെ എന്റെ...
spot_imgspot_img