മാർക്കീത്താരം

0
131

(കവിത)

അനൂപ് ഷാ കല്ലയ്യം

 

പന്തിലേക്ക് ഇരുട്ട് കേറിയപ്പോ
കളി നിർത്തി,
കോണുകളിലെല്ലാം ജയിച്ചത്‌
ഞങ്ങളായിരുന്നു.
‘എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ,
പക്ഷേ തോറ്റുപോയി’,
എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല;
ഗോൾ
ഷോട്സ് ഓൺ ടാർഗറ്റ്
പൊസ്സഷൻ
പാസ്സസ്
അങ്ങനെയെല്ലാ എണ്ണവും
ഞങ്ങടെ മൂലെലായിരുന്നു;

തിരിച്ച്
പെരക്കാത്തേക്ക്
ഇരുട്ട് പിടിച്ച് നടക്കുമ്പോ-
ടീം തെകക്കാൻ കൂട്ടിയോരൊക്കെ
റോട്ടീന്ന് വെട്ടം കാണണ വീടിനാത്തേക്ക്
കൊഴിഞ്ഞ് തീർന്നു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

തണ്ടി വിളിച്ച,
പച്ചക്കാലെ കളിക്കണ
ഗോൾഡൻ ബൂട്ടും-ബോളും
തീറെഴുതിയെടുത്ത
ഞങ്ങടെ
“മാർക്കീത്താരം”-ഒറ്റ,
വരിയായ് ഇരുട്ടിന് പുറകേവെച്ച് പിടിച്ചു;
കേറ്റം
ഇറക്കം
വളവുകൾ
തോട്
പാറ

തടസങ്ങളൊട്ടുമേ തീണ്ടാത്ത,
മുടങ്ങാതെ ഒഴുകുന്ന
ഭൂമിയുടെ അറ്റത്തുനിന്നുള്ള
ആവർത്തനം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here