മധുരം

1
484
+ posts

കവിത
റോബിൻ എഴുത്തുപുര

ഈ മരത്തിൽ
ഒറ്റപ്പക്ഷികളും വരില്ലേയെന്ന്
ചുണ്ടുകടിച്ച്
മധുരത്തെറികളെ
ചങ്കിൽനിന്ന് പറത്തിവിട്ട്
പൊണ്ണൻതടിയിലെ
ചോണനുറുമ്പിനെ ചേർത്ത്
കെട്ടിപ്പിടിച്ചവൾ

നീളൻ കുപ്പായം
മുട്ടോളം പൊക്കിക്കുത്തി
മരംകേറി
അരമണിക്കും
പാദസരത്തിനും താളമൊപ്പിച്ച്
കരിമ്പച്ചകൾ കുലുക്കിവീഴ്ത്തി
വിയർത്തുവിയർത്ത്
വറ്റിപ്പോയവൾ

തെറികൾ
നിഴൽച്ചില്ലയിലെ
ഇലപ്പടർപ്പിൽ
മധുരം കൊത്തികൊത്തി …..

…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here