Homeകവിതകൾ

കവിതകൾ

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

അമ്മയെക്കൊണ്ട്

കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ പ്രഷറ് താഴും. ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ ഷുഗറു കൂടും. ആകാശമിടിഞ്ഞു വീഴും. ഒന്നും പറയാനില്ലെന്നറിയാം. അതുകൊണ്ട്, മൂന്നാമത്തെയോ നാലാമത്തെയോ കോളെടുക്കും. ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട് എന്റെ ചായ തിളച്ചു തൂവിയിട്ടില്ല, തുണി മഴ നനഞ്ഞു പോയിട്ടില്ല. "വീടിന്റടുത്ത്...

പര്യായങ്ങളിലൊന്ന്

റോബിൻ എഴുത്തുപുരപര്യായങ്ങളിൽനിന്ന് കൗതുകമുണർത്തിയ ഒന്നിനെമാത്രം കടമെടുത്തു അർത്ഥംകൊണ്ട് നിർജ്ജീവമായ പകലെങ്കിലും അലങ്കാരങ്ങൾകൊണ്ട് നീയൊരു രാത്രിയാണ് മറഞ്ഞും തെളിഞ്ഞും വിളക്കുകത്തിക്കുന്ന നിലാവിന്റെ ഗ്രാമം ശ്വാസം വിളയുന്ന കറുത്തയിലകളുള്ള ആ മരങ്ങൾ ഇവിടെയാണ് മൗനത്തിന്റെ അവസാന തുള്ളിയിലും കെട്ടടങ്ങാത്ത വീര്യമുണ്ട് പര്യായമേ നിന്നെയും നനയ്ക്കുന്ന ഒരു മഴയുണ്ടാകും അതുവരെ സ്വന്തമാണെന്നൊരു അടുപ്പം നടിച്ചോട്ടേ...?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

രണ്ട് കവിതകൾ

വിജയരാജമല്ലിക 1. നിന്റെ മുഖം തലയറ്റ തീവണ്ടികൾ പോലെ ഏതോ അജ്ഞാത സ്റ്റേഷനിൽ വെന്തുരുകും പകലിൽ ഇന്നലെയുടെ പാളങ്ങളിൽ അങ്ങനെ മലർന്നു കിടപ്പു ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ ചാറിയ വേനൽ മഴയിൽ വരണ്ട ചുണ്ടിൽ വിടർന്ന ചിരിയിൽ ഓർത്തുപോയി ഞാൻ നിന്റെ മുഖം! 2. അടയുമ്പോൾ കണ്ണുതുറന്നിരിക്കാനായി പൊരുതുമ്പോഴെല്ലാം കണ്ണുമുറുക്കെ പൂട്ടുന്നവർആകെ അടഞ്ഞാൽ പിന്നെ,അഞ്ജലികൾ അനുശോചനങ്ങൾ അവാർഡുകൾവിചിത്രം മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

അലാവുദ്ദീനും അത്ഭുതവിളക്കും

കവിത അജിത പയസ്വിനി ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ അലാവുദ്ദീനാണ്പുലർകാലെ വരാന്തയിലിരുന്നു "ചായ വരട്ടെ" "പത്രം വരട്ടെ" കൽപ്പിക്കുന്നു പാകത്തിന് ചൂടോടെ പാൽനുരയോടെ ചായ വലംകയ്യിലും നനയാതെ ചൂടാറാതെ പത്രം ഇടംകയ്യിലും ഓടിയെത്തുന്നുഅയാളുടെ ഭാര്യ അയാൾക്ക്‌ കിട്ടിയ അത്ഭുതവിളക്കാണ്വിളക്കിനെ തലോടി അയാൾ തീൻമേശയിൽ വിഭവങ്ങൾ നിരത്തുന്നു വീടിനെയും പരിസരത്തെയും കഴുകിച്ചെടുക്കുന്നു ഉഴിഞ്ഞുഴിഞ്ഞു ഹോം ലോണ് പ്രീമിയം അടപ്പിക്കുന്നു. "എൻറെയെല്ലാമെല്ലാമല്ലേ" മൂന്നു വട്ടം ചൊല്ലി നിലം തൊടാതെ പറക്കാൻ മാന്ത്രികക്കമ്പളം സ്വന്തമാക്കുന്നുഅയാൾക്ക് ഓമനിക്കാൻ കുഞ്ഞുങ്ങൾ കയ്യിലെത്തുന്നു വീണുകിടപ്പാവുമ്പോൾ അത്ഭുതവിളക്ക് മരുന്നായും കുഴമ്പായും ഊന്നുവടിയായും രൂപം മാറുംഏകാന്തതകളിൽ അത്ഭുത...
spot_imgspot_img