പര്യായങ്ങളിലൊന്ന്

0
215

റോബിൻ എഴുത്തുപുര

പര്യായങ്ങളിൽനിന്ന് കൗതുകമുണർത്തിയ
ഒന്നിനെമാത്രം കടമെടുത്തു
അർത്ഥംകൊണ്ട്
നിർജ്ജീവമായ പകലെങ്കിലും
അലങ്കാരങ്ങൾകൊണ്ട് നീയൊരു
രാത്രിയാണ്
മറഞ്ഞും തെളിഞ്ഞും വിളക്കുകത്തിക്കുന്ന
നിലാവിന്റെ ഗ്രാമം
ശ്വാസം വിളയുന്ന
കറുത്തയിലകളുള്ള ആ
മരങ്ങൾ ഇവിടെയാണ്
മൗനത്തിന്റെ അവസാന
തുള്ളിയിലും
കെട്ടടങ്ങാത്ത വീര്യമുണ്ട്
പര്യായമേ നിന്നെയും
നനയ്ക്കുന്ന ഒരു
മഴയുണ്ടാകും
അതുവരെ സ്വന്തമാണെന്നൊരു
അടുപ്പം നടിച്ചോട്ടേ…?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here