ബിമൽ സാംസ്‌കാരിക ഗ്രാമം , ഓപ്പൺ തിയേറ്റർ ഉദ്ഘാടനം മെയ് 12 നു

0
309

അകാലത്തിൽ പൊലിഞ്ഞ നാടകപ്രവർത്തകനും ചെറിയ ജീവിതകാലം കൊണ്ട് തന്നെ കോഴിക്കോടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ അടയാളപ്പെടുത്തപ്പെട്ട സാമൂഹ്യ പ്രവർത്തകനുമായ കെ എസ് ബിമലിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന എടച്ചേരി ബിമൽ സാംസ്‌കാരിക ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഓപ്പൺ തിയേറ്ററിന്റെ ഉദ്ഘാടനം മെയ് 12 ന് വൈകീട്ട് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും. ശേഷം സാംസ്‌കാരിക സമ്മേളനവും മറ്റു കലാപരിപാടികളും അരങ്ങേറും.
നാടകരചയിതാവും സംവിധായകനുമായി നാടകവേദികളിൽ തന്റേതായ ഇടം നേടിയ ബിമൽ രാഷ്ട്രീയ പ്രവർത്തകനായും എഴുത്തുകാരനായും പൊതുമണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. 2015 ജൂലൈ ഒന്നിന് ബിമൽ അന്തരിച്ചതിനു ശേഷം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് ജന്മനാടായ എടച്ചേരിയിൽ ബിമലിന്റെ സ്മരണയിൽ ബിമൽ സാംസ്‌കാരിക ഗ്രാമം സാധ്യമാക്കിയത്. ഇപ്പോൾ സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ പരിപാടികളും മറ്റും ബിമൽ സാംസ്‌കാരിക ഗ്രാമം സംഘടിപ്പിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here