Homeകവിതകൾ

കവിതകൾ

ഉടമസ്ഥർ

ഇഖ്ബാൽ ദുറാനിപ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല.വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ.ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും !ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in 

ഒടുക്കം

കവിത സീന ജോസഫ്ലൈറ്റ്‌ഹൗസ്‌ ഏകാകികൾക്കൊരു താജ്മഹൽ ഉപ്പുകാറ്റിൽ കടൽക്കാക്കകൾ തുറമുഖങ്ങൾ മങ്ങിയ മായക്കാഴ്ചകൾനെഞ്ചിൽ കടലിന്റെ ഓംകാരം ഓർമ്മകളുടെ കടൽച്ചൊരുക്ക് കപ്പൽപ്പായകളുടെ സങ്കടപ്പിടച്ചിൽനീട്ടിയും കുറുക്കിയും നിഴലുകളെഴുതുന്നു ദേശാടനങ്ങളുടെ ഭൂപടപ്പകർപ്പുകൾപിരിയൻ കോണിപ്പടികളിൽ മണൽ തരികളുടെ  ചിത്രമെഴുത്ത് പരിചിതമല്ലാത്ത പാദമുദ്രകൾആകാശച്ചെരുവിൽ സൂര്യന്റെ ചായില്യം പ്രതിഗമന തീരങ്ങളിൽ ചിന്തകളുടെ വേലിയിറക്കംഇനി കടലെടുക്കട്ടെ മഷിതീർന്ന തൂലിക ലിപി മാഞ്ഞൊരീ കടലാസും ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും...

മാർക്കീത്താരം

(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു;തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

ബസ്സ് സ്റ്റോപ്പ് ഒരു ട്രാവൽ ഏജൻസിയാണ്

കവിത ഹാഷിം ഷാജഹാൻ മണ്ണാർക്കാട് ബസ്സ് സ്റ്റോപ്പ് ഒരു ട്രാവൽ ഏജൻസിയാണ് നിന്ന നിൽപ്പിൽ പലരെയും പല വഴിക്ക് പറഞ്ഞയക്കുന്ന തിരക്കുണ്ടതിന്പ്ലസ് വണ്ണിൽ പഠിക്കുന്ന അനുജത്തിയെ ദിവസേന സ്കൂളിൽ പറഞ്ഞ് വിടുകയും കൈ കാണിച്ച് വണ്ടി നിർത്തിച്ച് തിരിച്ചിറക്കുകയും ചെയ്യുന്നുആശുപത്രിയിൽ പോകാൻ നിൽക്കുന്ന ശാന്തേടത്തിയുടെ കിട്ടാതെ പോയ ബസിന് പകരം കാലിയടിച്ച് വരുന്ന ഓട്ടോറിക്ഷ പറഞ്ഞയക്കുകയും സമയത്തിന് സ്ഥലത്തെത്തിക്കുകയും ചെയ്യുന്നുഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജെയ്സൺ എന്ന് പേരുള്ള കുട്ടിയെ സ്കൂളിന്റെ മുൻപിലൂടെ എവിടേക്കോ പോകുന്ന...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നുമേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാനേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാംകണ്ണീര്‍ നിറച്ച...

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി.നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

രണ്ട് കവിതകൾ

വിജയരാജമല്ലിക 1. നിന്റെ മുഖം തലയറ്റ തീവണ്ടികൾ പോലെ ഏതോ അജ്ഞാത സ്റ്റേഷനിൽ വെന്തുരുകും പകലിൽ ഇന്നലെയുടെ പാളങ്ങളിൽ അങ്ങനെ മലർന്നു കിടപ്പു ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ ചാറിയ വേനൽ മഴയിൽ വരണ്ട ചുണ്ടിൽ വിടർന്ന ചിരിയിൽ ഓർത്തുപോയി ഞാൻ നിന്റെ മുഖം! 2. അടയുമ്പോൾ കണ്ണുതുറന്നിരിക്കാനായി പൊരുതുമ്പോഴെല്ലാം കണ്ണുമുറുക്കെ പൂട്ടുന്നവർആകെ അടഞ്ഞാൽ പിന്നെ,അഞ്ജലികൾ അനുശോചനങ്ങൾ അവാർഡുകൾവിചിത്രം മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വിവെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു.ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

വിശപ്പ്

കവിത ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന ഷർട്ടുകാരന്റെ നാലാമത്തെ തൊഴിയെന്റെ അടിവയറ്റിലാണ് കൊണ്ടത്.ആഴത്തിലൊരാണി കേറും പോലെ പൊള്ളൽ ഉണ്ടായപ്പോൾ, ഇരുകയ്യുമെടുത്തു ഞാൻ വയറ്റത്തു ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും നീളമുള്ള ഒരുത്തനെന്റെ കൈകൾ വിടുവിച്ചു പിന്നിലൊരു ചരട് കൊണ്ടൂരാ കുരുക്കിട്ട് മുറുക്കി. ചെറുപ്പത്തിൽ ഞാനും അനിയത്തിയുമറിയാതെ തട്ടിലെ പലകയിൽ അമ്മയുടെ സാരിത്തുമ്പ് കൊണ്ടച്ഛൻ കെട്ടുന്ന അതേ കുരുക്ക്. എത്ര വലിച്ചാലും പൊട്ടിക്കാൻ മെനക്കെട്ടാലും വീണ്ടും കുരുങ്ങുന്നവ.എന്തിനാണത് കെട്ടിയതെന്ന് എത്ര ചോദിച്ചിട്ടും അച്ഛനന്ന് മറുപടി തരുമായിരുന്നില്ല. ഞങ്ങൾ കണ്ടത് കൊണ്ടായിരിക്കാം പലപ്പോഴുമതേ ശീല തിരികെ ഭദ്രമായി അമ്മയുടെ കീറിയ ഒരൊറ്റ സാരിക്കൊപ്പം ചേർത്തു വച്ചത്..ഏതോ...

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...
spot_imgspot_img