എന്റെ നാമത്തിൽ

0
257
m-jeevesh-ente-namathil-2

എം. ജീവേഷ്

പോകാൻ പറയൂ
ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്.
ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ..
വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.

തോക്ക്,
അതെന്റെ കുഞ്ഞിന്റെയോ
അമ്മയുടെയോ നെഞ്ചിലേക്കു തന്നെ
ഉന്നം വെക്കൂ.

പള്ളികളും വീടുകളും ഓർമ്മകളും
ഇടിച്ചു നിരത്താനായി
തയ്യാറാക്കിയ ബുൾഡോസർ
എന്റെ തലച്ചോറിലൂടെ കയറ്റൂ.

ചരിത്രത്തിലില്ലാത്ത രാമനെയോ
ചരിത്രത്തിലുള്ള ഗോഡ്സെയെയോ
കൂട്ടു പിടിച്ച്
ദൈവമെന്നു പേരുള്ള
എന്നെ മാത്രം ശിക്ഷിക്കൂ.

ദൈവത്തിന് അപ്പം പകുത്ത
അവരെ വെറുതെ വിടൂ..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here