Homeകവിതകൾ

കവിതകൾ

മധുരം

കവിത റോബിൻ എഴുത്തുപുരഈ മരത്തിൽ ഒറ്റപ്പക്ഷികളും വരില്ലേയെന്ന് ചുണ്ടുകടിച്ച് മധുരത്തെറികളെ ചങ്കിൽനിന്ന് പറത്തിവിട്ട് പൊണ്ണൻതടിയിലെ ചോണനുറുമ്പിനെ ചേർത്ത് കെട്ടിപ്പിടിച്ചവൾനീളൻ കുപ്പായം മുട്ടോളം പൊക്കിക്കുത്തി മരംകേറി അരമണിക്കും പാദസരത്തിനും താളമൊപ്പിച്ച് കരിമ്പച്ചകൾ കുലുക്കിവീഴ്ത്തി വിയർത്തുവിയർത്ത് വറ്റിപ്പോയവൾതെറികൾ നിഴൽച്ചില്ലയിലെ ഇലപ്പടർപ്പിൽ മധുരം കൊത്തികൊത്തി ........ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

വിശപ്പ്

കവിത ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന ഷർട്ടുകാരന്റെ നാലാമത്തെ തൊഴിയെന്റെ അടിവയറ്റിലാണ് കൊണ്ടത്.ആഴത്തിലൊരാണി കേറും പോലെ പൊള്ളൽ ഉണ്ടായപ്പോൾ, ഇരുകയ്യുമെടുത്തു ഞാൻ വയറ്റത്തു ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും നീളമുള്ള ഒരുത്തനെന്റെ കൈകൾ വിടുവിച്ചു പിന്നിലൊരു ചരട് കൊണ്ടൂരാ കുരുക്കിട്ട് മുറുക്കി. ചെറുപ്പത്തിൽ ഞാനും അനിയത്തിയുമറിയാതെ തട്ടിലെ പലകയിൽ അമ്മയുടെ സാരിത്തുമ്പ് കൊണ്ടച്ഛൻ കെട്ടുന്ന അതേ കുരുക്ക്. എത്ര വലിച്ചാലും പൊട്ടിക്കാൻ മെനക്കെട്ടാലും വീണ്ടും കുരുങ്ങുന്നവ.എന്തിനാണത് കെട്ടിയതെന്ന് എത്ര ചോദിച്ചിട്ടും അച്ഛനന്ന് മറുപടി തരുമായിരുന്നില്ല. ഞങ്ങൾ കണ്ടത് കൊണ്ടായിരിക്കാം പലപ്പോഴുമതേ ശീല തിരികെ ഭദ്രമായി അമ്മയുടെ കീറിയ ഒരൊറ്റ സാരിക്കൊപ്പം ചേർത്തു വച്ചത്..ഏതോ...

ഒരു ജാതി കുട

നിഖിൽ എപുറത്തെ ഇരുട്ടിൽ വെള്ളം പൊങ്ങിയപ്പോൾ വെള്ളത്തിൽ വീണ് ഒലിച്ചുപോയതാണ് ആ വെളുത്ത കാലൻ കുടഒരു ജാതി കുട മഴ പെരുകിയപ്പോൾ രക്ഷിക്കാൻ കഴിയാത്ത പാഴ് വസ്തു അയാൾ ഉച്ചത്തിൽ പ്രാകിമഴനിന്ന് വെള്ളം...

കുഴിയാന

നിഖിൽ. എ.കുഴിയാനയെ ആനകൾ അസൂയയോടെ നോക്കാറുണ്ട്കുഴിയാനകൾ ആനകളെക്കാൾ ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല ആകാശപ്പൊക്കത്തിൽ വെള്ളം ചീറ്റാറില്ലപക്ഷെ ഒരിക്കലും മദംപൊട്ടാറില്ല ചങ്ങലയുരഞ്ഞ് പൊട്ടിയ വൃണപ്പാടുകളില്ല തോട്ടി കൊളുത്തി വലിച്ച മുറിപ്പാടുകളില്ലനെറ്റിപ്പട്ടം തൂക്കി വെയിലത്ത് മൂന്നാൾ ഭാരംപേറി ഞെരുക്കി തളർത്തി നഖം പൊടിച്ച് മുറിവ് പൊട്ടിച്ച് നടത്തിക്കാറില്ലാത്തതുകൊണ്ട് കുഴിയാനയായതുകൊണ്ട്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

വരമ്പുകൾ

ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം വകഞ്ഞു കെട്ടിയത് ചാലൊഴുകീടുന്നവയെ നടപ്പാതകളെ പുൽച്ചെടി കൂട്ടങ്ങളെ ചികഞ്ഞും പകുത്തും എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും അതിനു മീതെ വരമ്പുകളായ് പണിപ്പെട്ട് കെട്ടിയ വരമ്പുകളുമാ പെയ്ത്തിൽ ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട് അതേ ഓരത്ത് തന്നെ വരമ്പിന്റെ രൂപം മാറി കെട്ടിന്റെ മട്ടും മാറി തലപ്പാവണിഞ്ഞ് കണ്ണു മുറുകെ കെട്ടി ചിതലരിക്കാതെ കെട്ടി...

വേര്‍പാട്

കവിതശ്രീരാഗ് രാജ്ഇനി നീ എന്നിലേയ്ക്ക് തിരിഞ്ഞുനോക്കുക, നമ്മൾക്കിടയിലെ അകലം അവിടെ ചെറുതായിരിക്കും, വേർപ്പെട്ടതല്ല..,ആഗ്രഹിച്ചതുമല്ല..! നീ എന്നിൽ ശാശ്വതമല്ലെന്ന് പഠിപ്പിച്ചപ്പോൾ ഉൾക്കൊണ്ടതാണ്.(adsbygoogle = window.adsbygoogle || ).push({});എന്നോ കഴിഞ്ഞുപോയ രാത്രികളുടെ നിശബ്ദത...

പരകായം

കവിതരാധാകൃഷ്ണൻ എടച്ചേരിഅമ്പതു കഴിഞ്ഞപ്പോൾ ചില സമയങ്ങളിൽ ഞാൻ പോലുമറിയാതെ മറ്റൊരാളായി മാറുന്നുതിരശ്ശീലയിൽനിന്നും ഇറങ്ങിവരുന്നവരാണവർകാപ്പാട് ബീച്ചിൽ കാറ്റേറ്റ് നടക്കുമ്പോഴാണ് ഒരു മസിൽമാൻ എന്നെ ഉരസിപ്പോയത്പെട്ടെന്ന് ബാഷയിലെ രജനിയും കിംഗിലെ മമ്മൂട്ടിയുമായിപുഴിമണലിൽ ചവിട്ടിക്കൂട്ടി ഷർട്ട് വലിച്ചൂരി സിഗരറ്റ് തീകൊളുത്തി ഇംഗീഷ് ഡയലോഗ് കാച്ചി നടന്നു.സ്ലോമോഷനിൽ നീങ്ങുന്ന എന്നെ അത്ഭുതാദരവോടെ ഞാൻ തന്നെ നോക്കിനിന്നു.(adsbygoogle =...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

അവിലമ്മ

കവിത ആർഷ എസ്സ് പിള്ളവിണ്ടു കീറിയ പാദങ്ങൾ നിലത്തൂന്നിയാണ് വേലി നീര് നക്കി കുടിച്ചു തീർത്ത ഭൂമിയൊക്കെയും അവർ നടന്നു തീർത്തത്.നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ ഈർക്കിലോട്ടി കിടക്കുന്നു. കഴുത്തിലെ മാല ക്ലാവിനോട് യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.അവിലമ്മ മഞ്ഞ ചരട് കൊണ്ട് വല...
spot_imgspot_img